ചവറയിൽ ആർ.എസ്.പിയിൽ നിന്ന് നേതാക്കളുടേയും പ്രവർത്തകരുടേയും രാജി തുടരുന്നു.പ്രേമചന്ദ്രൻ എന്ന ഒരു വ്യക്തിക്കുവേണ്ടി ആർ.എസ്.പി എന്ന പാർട്ടിയെ ജീവനോടെ കുഴിച്ചുമൂടിയെന്ന് ചവറയിലെ ആർ.എസ്.പി വിട്ട നേതാക്കൾ.ദേശീയ സെക്രട്ടറിയെ പോലും നോക്കുകുത്തിയാക്കിയായിരുന്നു മുന്നണി വിട്ടതെന്നും ആക്ഷേപം.

പ്രേമചന്ദ്രൻ മുന്നണി വിട്ട് വലതുപക്ഷത്തേക്ക് ചേക്കറിയതിന്റെ പ്രതിഷേധമാണിപ്പോൾ തെരഞ്ഞെടുപ്പ് കാലത്ത് പ്രേമചന്ദ്രന് ചവറയിൽ നിന്ന് നേരിടേണ്ടി വരുന്നത്.ആർ.എസ്.പിയുടെ തട്ടകത്തിലെ പാർട്ടിയുടെ ബലക്ഷയം അതിന്റെ മൂർദനാവസ്ഥയിലെത്തി. ഒടുവിൽ പാർട്ടിവിട്ട മുൻ ലോക്കൽ കമ്മിറ്റി സെക്രട്ടറി എകെ റഹീം

പ്രേമചന്ദ്രനെന്ന വ്യക്തിയുടെ പാർട്ടിയായി ആർ.എസ്.പി അധപധിച്ചുവെന്ന് ആർ.വൈഎഫ് നേതാക്കൾ പറഞ്ഞു. ഷിബുബേബി ജോൺ കഴിഞ്ഞതെരഞ്ഞെടുപ്പിൽ ചവറയിൽ പരാജയപ്പെട്ടതിനു പിന്നിൽ പ്രേമചന്ദ്രനാണെന്നും ആർ.വൈ.എഫ് നേതാക്കൾ ആരോപിച്ചു.