കൊല്ലത്ത് പ്രേമചന്ദ്രന് വേണ്ടി വോട്ട് മറിക്കുകയാണെന്ന ബിജെപി നേതാക്കളുടെ ആരോപണത്തിന് പിന്നാലെ ജില്ലാ പ്രസിഡിന്റിനെതിരെ തെരഞ്ഞെടുപ്പ് കമ്മിറ്റി യോഗത്തില്‍ രൂക്ഷ വിമര്‍ശനം.

ബിജെപിക്ക് സാധ്യതയില്ലാത്ത മണ്ഡലത്തില്‍ അവരുടെ വോട്ടുകള്‍ തനിക്ക് കിട്ടുന്നതില്‍ എന്ത് കുഴപ്പമെന്നാണ് പ്രേമചന്ദ്രന്റെ ചോദ്യം.ഇതൊരു പ്രാദേശിക പ്രശ്‌നമല്ലെന്നും കേന്ദ്ര നേതാക്കളുടെ അറിവോടെയാണ് വോട്ട് മറിക്കുന്നതെന്നും സിപിഎം ആരോപിച്ചു.

യുവമോര്‍ച്ച മുന്‍ സംസ്ഥാന വൈസ് പ്രസിഡന്റിന്റെ നേതൃത്വത്തിലാണ് ഒരു വിഭാഗം പരസ്യമായി രംഗത്തെത്തിയത്. പ്രേമചന്ദ്രന് വേണ്ടി ബിജെപി ജില്ലാ നേതൃത്വം ഇടപെട്ട് വോട്ട് മറിക്കുകയാണെന്നായിരുന്നു ആരോപണം..ഇതിനെത്തുടര്‍ന്ന് ഇന്നലെ രാത്രി ചേര്‍ന്ന എന്‍ഡിഎ തെരഞ്ഞെടുപ്പ് മാനേജ്‌മെന്റ് കമ്മിറ്റിയിലും മണ്ഡലം ഭാരവാഹികളുടെ യോഗത്തിലും ജില്ലാ പ്രസിഡന്റ് ഗോപിനാഥിനെതിരെ രൂക്ഷ വിമര്‍ശനമാണ് ഉയര്‍ന്നത്.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി രണ്ടാമതെത്തിയ ചാത്തന്നൂരില്‍ പോലും പ്രവര്‍ത്തനം വളരെ മോശമാണെന്ന് വിമര്‍ശനമുയര്‍ന്നു..

കച്ചവടക്കാരനെ ഭീഷണിപ്പെടുത്തിയെന്ന ആരോപണത്തില്‍ പുറത്താക്കിയ മുന്‍ ജില്ലാ കമ്മിറ്റിയംഗം സുഭാഷിനെ തിരിച്ചെടുത്ത് ചവറയില്‍ ചുമതല നല്‍കിയതും പ്രവര്‍ത്തനത്തെ ബാധിച്ചെന്ന് നേതാക്കള്‍ പറഞ്ഞു.

വോട്ട് മറിക്കല്‍ വിവാദത്തില്‍ കൊല്ലത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥി എന്‍കെ പ്രേമചന്ദ്രന്റെ പ്രതികരണം ഇങ്ങനെ

അതേസമയം പ്രേമചന്ദ്രന് വേണ്ടി വോട്ട് മറിക്കുകയാണെന്ന ബിജെപിയിലെ ഒരു വിഭാഗത്തിന്റെ ആരോപണം ഏറ്റെടുത്തിരിക്കുകയാണ് സിപിഎം.

ബിജെപി വോട്ട് മറിക്കല്‍ പരസ്യമായതോടെ യുഡിഎഫ് പ്രതിരോധത്തിലായി.