15 ദിവസം പ്രായമുള്ള കുഞ്ഞിനെ വര്‍ഗീയമായി അധിക്ഷേപിച്ച ആര്‍എസ്എസ് പ്രവര്‍ത്തകനെ പൊലീസ് അറസ്റ്റ് ചെയ്തു

മംഗലപുരത്ത് നിന്ന് അടിയന്തിര ചികിത്സക്കായി എറണാകുളത്തേക്ക് കൊണ്ടു വന്ന കുഞ്ഞിനെ വര്‍ഗീയമായി അധിക്ഷേപിച്ച സംഭവത്തില്‍ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ബിനില്‍ സോമസുന്ദരം എന്ന ആര്‍എസ്എസ് പ്രവര്‍ത്തകനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

ഇയാള്‍ക്കെതിരെ പൊലീസ് ഇന്നലെ സ്വമേധയ കേസെടുത്തിരുന്നു. എറണാകുളം സ്വദേശിയായ ബിനിലിനെതിരെ 153 എ വകുപ്പ് പ്രകാരം മതസ്പര്‍ധ വളര്‍ത്താന്‍ ശ്രമിച്ചതിനാണ് കേസ് എടുത്തത്.

അഭിഭാഷകനായ ശ്രീജിത്ത് പെരുമനയാണ് ബിനില്‍ സോമസുന്ദരത്തിന്റെ വിഷം ചീറ്റുന്ന പോസ്റ്റിനെതിരെ ഡിജിപിക്ക് പരാതി നല്‍കിയത്. സംഭവം വിവാദമായതോടെ ഇയാള്‍ പോസ്റ്റ് പിന്‍വലിക്കുകയും അക്കൗണ്ട് ആരോ ഹാക്ക് ചെയ്തതാണെന്നും പറഞ്ഞ് രക്ഷപ്പെടാന്‍ ശ്രമിച്ചിരുന്നു.

എന്നാല്‍ സമാനമായ പോസ്റ്റ് ട്വിറ്ററിലും ഇയാള്‍ ഇട്ടിരുന്നു. ഇത് പിന്‍വലിക്കാന്‍ വൈകിയത് ചൂണ്ടികാട്ടി സോഷ്യല്‍ മീഡിയ അതിശക്തമായ വിമര്‍ശനമാണ് ഇയാള്‍ക്കെതിരെ ഉയര്‍ത്തുന്നത്. ഹിന്ദു രാഷ്ട്ര സേവകനാണ് എന്നാണ് ഇയാള്‍ ഫേസ്ബുക്കില്‍ സ്വയം പരിചയപ്പെടുത്തുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News