കൊച്ചിയില്‍ അമ്മയുടെ മര്‍ദ്ദനത്തിന് ഇരയായ മൂന്നു വയസുകാരന്‍ മരണത്തിന് കീ‍ഴടങ്ങി

കൊച്ചി ഏലൂരില്‍ അമ്മയുടെ മര്‍ദനത്തിനിരയായ കുഞ്ഞ് മരിച്ചു. തലച്ചോറിനേറ്റ ഗുരുതര ക്ഷതമാണ് മരണകാരണം.ഇന്നലെ അറസ്റ്റിലായ കുഞ്ഞിന്റെ അമ്മ ജാര്‍ഖണ്ഡ് സ്വദേശിനിക്കെതിരെ പോലീസ് കൊലക്കുറ്റം ചുമത്തും.

ആലുവയിലെ സ്വകാര്യ ആശുപത്രിയില്‍ രണ്ട് ദിവസമായി മരണത്തോടു മല്ലടിക്കുകയായിരുന്നു കുഞ്ഞ്. ഇന്നലെ വൈകീട്ട് സര്‍ക്കാര്‍ നിയോഗിച്ച മെഡിക്കല്‍ സംഘം ആശുപത്രിയിലെത്തി കുഞ്ഞിന്റെ ആരോഗ്യനില പരിശോധിച്ചിരുന്നു.

സ്‌കാനിംഗ് റിപ്പോര്‍ട്ടില്‍ വലിയ രീതിയില്‍ തലയില്‍ രക്തം കട്ടപിടിച്ചതായി മെഡിക്കല്‍ സംഘം കണ്ടെത്തിയിരുന്നു.തലച്ചോറിന്റെ പല ഭാഗത്തും നീര്‍ക്കെട്ടും രക്തയോട്ടം നിലച്ച അവസ്ഥയിലുമായിരുന്നു.

തലയുടെ വലത് ഭാഗത്ത് സംഭവിച്ച മുറിവിലൂടെ വലിയ തോതില്‍ രക്തസ്രാവം സംഭവിച്ചു.അതിനാല്‍ പ്രതീക്ഷക്ക് വകയില്ലെന്നായിരുന്നു മെഡിക്കല്‍ സംഘത്തിന്റെ കണ്ടെത്തല്‍.എങ്കിലും കുഞ്ഞിന്റെ ജീവന്‍ രക്ഷിക്കാനുള്ള അവസാന ശ്രമത്തിലായിരുന്നു ഡോക്ടര്‍മാര്‍.പക്ഷേ ഇന്ന് രാവിലെയോടെ മരണം സംഭവിക്കുകയായിരുന്നുവെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.

ഏലൂര്‍ പോലീസിന്റെ നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റ് പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടത്തും.

അതേ സമയം ഇന്നലെ അറസ്റ്റ് ചെയ്ത ജാര്‍ഖണ്ഡ് സ്വദേശിനിയായ കുഞ്ഞിന്റെ അമ്മയ്‌ക്കെതിരെ കൊലക്കുറ്റം ചുമത്തും.കുഞ്ഞിന്റെ അച്ഛന് മര്‍ദനത്തില്‍ പങ്കില്ലെന്നാണ് പ്രാഥമിക നിഗമനമെങ്കിലും ഇയാള്‍ നിരീക്ഷണത്തിലാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News