വടകരയിൽ എല്‍ഡിഎഫിന് തെരഞ്ഞെടുപ്പ് ഊർജ്ജം പകർന്ന് രക്തസാക്ഷി കുടുംബ സംഗമം; കോടിയേരി ബാലകൃഷ്ണൻ സംഗമം ഉദ്ഘാടനം ചെയ്തു

വടകരയിൽ എല്‍ഡിഎഫിന് തെരഞ്ഞെടുപ്പ് ഊർജ്ജം പകർന്ന് രക്തസാക്ഷി കുടുംബ സംഗമം. സി പി ഐ (എം) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ സംഗമം ഉദ്ഘാടനം ചെയ്തു. 93 രക്തസാക്ഷി കുടുംബങ്ങൾ പങ്കെടുത്ത ചടങ്ങ്, എൽ ഡി എഫിനെതിരായ പ്രചാര വേലക്കുള്ള മറുപടിയാണെന്ന് കോടിയേരി പറഞ്ഞു.

ഏറെ വൈകാരികതമുറ്റി നിന്ന ചടങ്ങായി വടകര കോട്ടപ്പറമ്പ് നടന്ന രക്തസാക്ഷി കുടുംബ സംഗമം. വടകര പാർലമെന്റ് മണ്ഡലത്തിലെ 93 സി പി ഐ എം രക്തസാക്ഷി കുടുംബങ്ങൾ ആദരം ഏറ്റുവാങ്ങി. ഒഞ്ചിയം രക്തസാക്ഷികളുടെ ബന്ധുക്കളും കൂത്തുപറമ്പിൽ വെടിയേറ്റ് മരിച്ച ധീര രക്തസാക്ഷികളുടെ കുടുംബാം ഗങ്ങളും ചടങ്ങിനെത്തി.

കമ്മ്യൂണിസ്റ്റുകാരായ എല്ലാ മത വിഭാഗത്തിൽ പെട്ടവരേയും എതിരാളികൾ കൊലപ്പെടുത്തിയിട്ടുണ്ടെന്ന് സംഗമം ഉദ്ഘാടനം ചെയ്ത കോടിയേരി പറഞ്ഞു. എന്നിട്ടും ഇടതുപക്ഷക്കാരെ, അക്രമികൾ എന്ന് പ്രചരിപ്പിക്കുകയാണ്.
കോൺഗ്രസ് നേതാവായിരുന്ന കെ കരുണാകരൻ കൊല കേസിൽ പ്രതിയായിരുന്ന കാര്യവും കോടിയേരി ഓർമ്മിപ്പിച്ചു.

എൽഡി എഫ് സ്ഥാനാർത്ഥി പി ജയരാജനെ വ്യക്തിപരമായി തേജോവധം ചെയ്യുന്ന പ്രവർത്തനം വടകരയിൽ നടക്കുന്നു. വടകരയിൽ ആർ എസ് എസും യു ഡി എഫും ഒരേ തൂവൽ പക്ഷികളെ പോലെ പ്രവർത്തിക്കുന്നതെന്നും കോടിയേരി അഭിപ്രായപ്പെട്ടു. കോൺഗ്രസുകാരാൽ കൊല ചെയ്യപ്പെട്ട മൊയ്യാരത്ത് ശങ്കരന്റെ മകൻ, കെ വി സുധീഷിന്റെ കുടുംബാംഗങ്ങൾ തുടങ്ങിയവരും ആദരം ഏറ്റുവാങ്ങി.

മന്ത്രി ടി പി രാമകൃഷ്ണൻ, വടകരയിലെ എൽ ഡി എഫ് സ്ഥാനാർത്ഥി പി ജയരാജൻ, എൽ ഡി എഫ് നേതാക്കൾ എന്നിവർ ചടങ്ങ്ങിൽ സംബന്ധിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel