കോണ്‍ഗ്രസ് ദേശീയ വക്താവ് പ്രിയങ്ക ചതുര്‍വേദി പാര്‍ട്ടി വിട്ടു

എ.ഐ.സിസി നേതൃത്വത്തിന് നാണകേടും തിരിച്ചടിയും നല്‍കി ദേശിയ വക്താവ് പ്രിയങ്ക ചതുര്‍വേദി കോണ്‍ഗ്രസില്‍ നിന്നും രാജിവച്ചു. അപമാനിച്ച നേതാക്കളെ സംരക്ഷിച്ച കോണ്ഗ്രസ് നേതൃത്വത്തിന്റെ നടപടിയില്‍ പ്രതിഷേധിച്ചാണ് നടപടി.

ട്വീറ്റര്‍ അക്കൗണ്ടില്‍ നിന്നും കോണ്ഗ്രസ് വക്താവ് സ്ഥാനം പ്രിയങ്ക നീക്കം ചെയ്തു. ചോരയും നീരും നല്‍കിയവരെക്കാള്‍ പാര്‍ടിയ്ക്ക് വേണ്ടത് ഗുണ്ടകളെയാണന്ന് പ്രിയങ്ക കഴിഞ്ഞ ദിവസം വിമര്‍ശിച്ചിരുന്നു.

റഫാല്‍ അഴിമതിയില്‍ ബിജെപി നേതൃത്വത്തിനെതിരെ വാര്‍ത്താസമ്മേളനം നടത്താന്‍ സെപ്തംബര്‍ ഒന്നിന് ഉത്തര്‍പ്രദേശില്‍ എത്തിയ പ്രിയങ്ക ചതുര്‍വേദിയോട് കോണ്ഗ്രസ് നേതാക്കള്‍ മോശമായി പെരുമാറിയിരുന്നു.

അശ്ലില പ്രയോഗങ്ങളും ദേശിയ വക്താവിനെതിരെ നേതാക്കള്‍ നടത്തി. അപമാനിതയായ പ്രിയങ്ക ദില്ലിയില്‍ എത്തി പരാതി നല്‍കിയെങ്കിലും എ.ഐ.സിസി നേതൃത്വം നേതാക്കളെ സംരക്ഷിക്കാനാണ് ശ്രമിച്ചത്.അപമാനിച്ചുവെന്ന് കണ്ടെത്തിയ എട്ട് യുപി കോണ്ഗ്രസ് നേതാക്കളെ താത്കാലികമായി പുറത്താക്കിയ കോണ്ഗ്രസ് കഴിഞ്ഞ ദിവസം ഇവരെ തിരിച്ചെടുത്തു.

ജ്യോതിരാദ്യസിന്ധ്യയുടെ നിര്‍ദേശ പ്രകാരമായിരുന്നു തിരിച്ചെടുത്തത്. ഇതില്‍ പ്രതിഷേധിച്ചാണ് പ്രിയങ്ക ചതുര്‍വേദി രാജി വച്ചിരിക്കുന്നത്. കോണ്‍ഗ്രസ് വക്താക്കളുടെ വാട്‌സ്ഗ്രൂപ്പില്‍ എല്ലാവര്‍ക്കും നന്ദി പറഞ്ഞ പ്രിയങ്ക ഗ്രൂപ്പില്‍ നിന്നും ഒഴിവായി. അല്‍പ്പസമയത്തിനകം ട്വീറ്റര്‍ പേജിലെ കോണ്‍ഗ്രസ് വക്താവ് സ്ഥാനവും അവര്‍ ഒഴിവാക്കി.

അതിന് ശേഷമാണ് പ്രാഥമിക അംഗത്വത്തില്‍ നിന്നുമുള്ള രാജി വച്ച് കൊണ്ടുള്ള കത്ത് പാര്‍ടിയ്ക്ക് കൈമാറി.ലോക്‌സഭ തിരഞ്ഞെടുപ്പ് നടക്കവേ ദേശിയ വക്താവ് തന്നെ സ്ത്രീപീഡന പരാതി വ്യക്തമാക്കി രാജി വച്ചത് കോണ്‍ഗ്രസിന് നാണകേടും തിരിച്ചടിയും നല്‍കുന്നു.

ചോരയും നീരും നല്‍കിയവരെക്കാള്‍ കോണ്ഗ്രസിന് ആവിശ്യം വൃത്തികെട്ട ഗുണ്ടകളെയാണന്ന് കഴിഞ്ഞ ദിവസവും പ്രിയങ്ക വിമര്‍ശിച്ചിരുന്നത് കോണ്‍ഗ്രസ് ദേശിയ നേതൃത്വ വെട്ടിലാക്കിയിരുന്നു. സ്മൃതി ഇറാനിക്കെതിരെ കോണ്ഗ്രസിന് വേണ്ടി കഴിഞ്ഞ ദിവസം വരെ വാര്‍ത്താസമ്മേളനം നടത്തി ശ്രദ്ധേയമായ പ്രിയങ്ക എ.ഐസിസിയുടെ വനിതാ മുഖങ്ങളില്‍ പ്രധാനിയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News