തിരുവനന്തപുരത്ത് എല്‍ഡിഎഫിന് മുന്‍തൂക്കം; എംഡിആറിന്റെ സര്‍വേ ഫലം

തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തില്‍ എല്‍ഡിഎഫിന് മികച്ച വിജയം പ്രവചിച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് ഡെവലെപ്‌മെന്റ് ആന്റ് റിസര്‍ച്ച്.

ഈ മാസം 10 മുതല്‍ 17 വരെ നടത്തിയ സര്‍വ്വെയില്‍ എല്‍ഡിഎഫിന് 34.8 ശതമാനം വോട്ടുകള്‍ ലഭിക്കുമെന്നാണ് സര്‍വ്വെ അഭിപ്രായപ്പെടുന്നത്. എന്‍ഡിഎ രാണ്ടാം സ്ഥാനത്തും, യുഡിഎഫ് മൂന്നാം സ്ഥാനത്തും എത്തുമെന്നും സര്‍വ്വെ പ്രവചിക്കുന്നു.

തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തില്‍ ഉള്‍പ്പെട്ട ഏഴ് നിയമസഭാ മണ്ഡലങ്ങളില്‍ നിന്നായി 1400 വോട്ടര്‍മാരില്‍ നിന്നാണ് അഭിപ്രായം സ്വീകരിച്ചത്.

51.8 ശതമാനം പേരെ ഗ്രാമീണ മേഖലയില്‍ നിന്നും ,48.2 ശതമാനം പേരെ പട്ടണപ്രദേശത്തുനിന്നുമാണ് സര്‍വ്വെക്കായി തെരഞ്ഞടുത്തത്.

കേന്ദ്രസര്‍ക്കാരിന്റേയും,സംസ്ഥാന സര്‍ക്കരിന്റേയും,നിലവിലെ എംപിയുടേയും പ്രവര്‍ത്തനങ്ങള്‍ അഭിപ്രായവോട്ടെടുപ്പില്‍ വിലയിരുത്തപ്പെട്ടു.

കേന്ദ്രസര്‍ക്കാരിന്റെ പ്രവര്‍ത്തനം മോശമാണെന്ന് 80.7 ശതമാനം പേര്‍ രേഖപ്പെടുത്തിയപ്പോള്‍,ഭരണത്തുടര്‍ച്ച വേണമെന്ന് ആവശ്യപ്പെട്ടവര്‍ 22.9 ശതമാനം പേര്‍ മാത്രമാണ്.

എല്‍ ഡി എഫ് സര്‍ക്കരിന്റെ പ്രവര്‍ത്തനം മികച്ചത് എന്നാണ് സര്‍വ്വെയില്‍ കണ്ടെത്തിയത്.ശബരിമല വിഷയം തെരഞ്ഞടുപ്പിനെ ബാധിക്കില്ല എന്ന് ഭൂരിപക്ഷം പേരും രേഖപ്പടുത്തി.

നിലവിലുള്ള എം പിയുടെ പ്രവര്‍ത്തനം മോശമെന്നാണ് അഭിപ്രായസര്‍വ്വെയില്‍ പങ്കെടുത്ത ഭൂരിപക്ഷം പേരും രേഖപ്പെടുത്തിയത്.ഹൈക്കോടതി ബെഞ്ച്,വിമാനത്തവള സ്വകാര്യവല്‍ക്കരണം,ഓഖി ദുരിതാശ്വാസ പ്രവര്‍ത്തനം തുടങ്ങിയ വിഷയങ്ങളില്‍ നിലവിലെ എം പിയുടെ പ്രവര്‍ത്തനം മോശമെന്നായിരുന്നു വിലയിരുത്തല്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here