“ഹേമന്ത് കാര്‍ക്കറെ കൊല്ലപ്പെട്ടത് തന്റെ ശാപം മൂലം, അയാള്‍ രാജ്യദ്രോഹിയും മത വിരുദ്ധനുമാണ്” ; രാജ്യത്തിന്റെ വീരപുത്രനെതിരെ വിഷം തുപ്പി മലേഗൗണ്‍ സ്‌ഫോടനക്കേസ് പ്രതിയും ബിജെപി സ്ഥാനാര്‍ഥിയുമായ പ്രയാഗ താക്കൂര്‍

മുംബൈ തീവ്രവാദ ആക്രമണത്തിനിടക്ക് വെടിയേറ്റു മരിച്ച ഇന്ത്യയുടെ വീരപുത്രന്‍ ഹേമന്ത് കര്‍ക്കറെ മരിച്ചത് തന്റെ ശാപം മൂലമാണെന്ന് മലേഗൗണ്‍ സ്‌ഫോടന കേസിലെ പ്രതിയും ഇപ്പോള്‍ ബിജെപി സ്ഥാനാര്‍ഥിയുമായ പ്രയാഗ താക്കൂര്‍.

“ഞാന്‍ അയാളോട് പറഞ്ഞിരുന്നു, താന്‍ നശിച്ചു പോകുമെന്ന്, രണ്ടു മാസത്തിനകം ഇല്ലാതെയായി” എന്നാണ് അവര്‍ പറഞ്ഞത്. പ്രയാഗ താക്കൂര്‍ ഇപ്പോള്‍ ജാമ്യത്തിലാണ്. മലേഗൗണ്‍ സ്‌ഫോടനത്തില്‍ താക്കൂറിന്റെ പങ്ക് അന്വേഷിച്ചിരുന്നത് ഹേമന്ത് കര്‍ക്കറെ ആയിരുന്നു.

അയാള്‍ രാജ്യദ്രോഹി ആണെന്നും തന്റെ മതത്തിന് എതിരാണെന്നും അവര്‍ കൂട്ടിചേര്‍ത്തു.

പ്രയാഗ താക്കൂറിനെ സ്ഥനാര്‍ഥിയാക്കിയതില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ തങ്ങളുടെ പ്രതിഷേധം അറിയിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News