തിരുവനന്തപുരത്ത് വോട്ടര്‍ പട്ടികയില്‍ വന്‍ ക്രമക്കേട്; നേമം മണ്ഡലത്തിലെ 15 ഓളം വോട്ടര്‍മാരുടെ രക്ഷകര്‍ത്താവ് 35 കാരനായ ബിജെപി നേതാവ്

തിരുവനന്തപുരം പാർളമെന്‍റ് മണ്ഡലത്തിലെ വോട്ടർപട്ടികയിൽ വ്യാപക ക്രമക്കേട്.കൂട്ടിചേർക്കൽ നടത്തിപ്രസ്തീകരിച്ച വേട്ടർ പട്ടികയിൽ പതിനഞ്ചോളം വോട്ടർമാരുടെ രക്ഷകർത്താവിന്‍റെ സ്ഥാനത്ത് ബി ജെ പി നേതാവിന്‍റെ പേര്.

ഉദ്യോഗസ്ഥരെ സ്വാദീനിച്ച് നടത്തിയ തിരുമറിയാണ് ഇതിന് പിന്നിലെന്നും തെരഞ്ഞെടുപ്പ് കമ്മീഷന് പരാതിനൽകിയതായും എൽ ഡി എഫ്.

തിരുവനന്തപുരത്തെ നേമം നിയമസഭാമണ്ഡലത്തിലെ 110,128 നമ്പർ ബൂത്ത്കളിലാണ് ക്രമക്കേട് കണ്ടെത്തിയിരിക്കുന്നത്. ഈ ബൂത്തുകളിൽ വോട്ടർ പട്ടിക കൂട്ടിചേർക്കൽ നടത്തി പ്രസ്തീകരിച്ചപ്പോ‍ഴാണ് വ്യാപക ക്രമക്കേട് നടന്നതായി കണ്ടെത്തിയത്.

നൂറ്റി പത്താം ബൂത്തിൽ പതിനഞ്ചോളം പേരുടെ രക്ഷകർത്താക്കളുടെ പേരിന്‍റെ സ്ഥാനത്ത് പ്രദേശത്തെ ബി ജെ പി നേതാവായ മനോജ് എന്നയാളുടെ പേരാണ് വോട്ടർ പട്ടികയിൽ.

എന്നാൽ ഇവരാരും തന്നെ മണ്ഡലത്തിൽ താമസിക്കുന്നവരോ ഒരേ അഡ്രസിൽ ഉള്ളവരോ അല്ല.വോട്ടർ പട്ടിക പരിശോധനയിൽ ബൂത്ത് ലെവൽ ഓഫീസർ നൽകിയ റിപ്പോർട്ടില്‍ മനോജെന്ന പേര് രക്ഷകർത്താവായി പരഞ്ഞിരിക്കുന്നവരെല്ലാം സ്ഥലവാസികളല്ല എന്നാണ്.

എന്നാൽ ഈ റിപ്പോർട്ട് മറികടന്നാണ് പട്ടിക പ്രസ്ഥീകരിച്ചപ്പോൾ ഇവരുടെ പേര് പട്ടികയിൽ ഇടംനേടിയത്. അതുകൊണ്ട് തന്നെ ഉദ്യോഗസ്ഥരെ സ്വാദീനിച്ച് ബി ജെ പി നടത്തിയ ഇടപെടലിന്‍റെ ഭാഗമാണിതെന്ന് എൽ ഡി എഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമ്മാൻ എം വിജയകുമാറും സെക്രട്ടറി ജി ആർ അനിലും പറഞ്ഞു.

മനോജ് എന്ന ബി ജെ പി നേതാവുമായി ഒരു ബന്ധവുമില്ലാത്തവരുടെ രക്ഷകർത്താവിന്‍റെ സ്ഥാനത്ത് ഇയ്യാൾ വന്നത് ദുരൂഹമാണ്.

ഇത് സംബന്ധിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയെന്നും എൽ ഡി എഫ് നേതാക്കൾ പറഞ്ഞു. ബിജെപിയുടെ രാഷ്ട്രീയ ഘൂഢാലോചനയാണ് ഇതിന് പിന്നിൽ വോട്ടർമാർ ഇത് തിരിച്ചറിയണമെന്നും ഇവർ പറഞ്ഞു.

കൈരളി ന്യൂസ് തിരുവന്തപുരം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News