കൊല്ലത്തെ ബിജെപി സ്ഥാനാര്‍ത്ഥി കെവി സാബു പ്രധാനമന്ത്രിയുടെ തിരുവനന്തപുരത്തെ പൊതുയോഗത്തില്‍ നിന്ന് വിട്ടു നിന്നു

കൊല്ലത്തെ ബിജെപി സ്ഥാനാര്‍ത്ഥി കെവി സാബു പ്രധാനമന്ത്രിയുടെ തിരുവനന്തപുരത്തെ പൊതുയോഗത്തില്‍ നിന്ന് വിട്ടു നിന്നു. പ്രധാനമന്ത്രിയുടെ യോഗത്തിലേക്ക് അഡ്വ.കെ.വി സാബുവിന് ക്ഷണം ഉണ്ടായിട്ടും പോയില്ല.

എന്നാല്‍ ആറ്റിങ്ങല്‍,തിരുവനന്തപുരം സ്ഥാനാര്‍ത്ഥികള്‍ മോദിയുടെ യോഗത്തിനെത്തി. പ്രധാനമന്ത്രിയുടെ യോഗത്തില്‍ നിന്ന് കൊല്ലത്തെ ബിജെപി സ്ഥാനാര്‍ത്ഥി വിട്ട് നിന്നത് വോട്ട് മറിക്കാനാണെന്ന് സംശയം

ബിജെപിയുടെ താരപ്രചാരകനായ പ്രധാനമന്ത്രിയുടെ യോഗത്തിലേക്ക് കൊല്ലം,ആറ്റിങ്ങല്‍, തിരുവനന്തപുരം മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥികള്‍ക്ക് ക്ഷണം ഉണ്ടായിരുന്നു.

എന്നാല്‍ കൊല്ലത്തെ ബിജെപി സ്ഥാനാര്‍ത്ഥി അഡ്വ.കെ വി സാബു ഒ‍ഴികെയുളള എല്ലാവരും പ്രധാനമന്ത്രിയുടെ യോഗത്തിനെത്തി.

കൊല്ലത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് വേണ്ടി ബിജെപി വോട്ട് മറിക്കുകയാണ് എന്ന ആക്ഷേപം സജീവമായിരിക്കുന്ന സാഹചര്യത്തിലാണ് അഡ്വ. കെവി സാബു പ്രധാനമന്ത്രിയുടെ പൊതുയോഗത്തില്‍ നിന്ന് വിട്ട് നിന്നത് പൊതുസമൂഹത്തില്‍ ചര്‍ച്ചയാവുന്നത്.

ഇരവിപുരം മണ്ഡലത്തിലെ പര്യടനത്തിന്‍റെ പേര് പറഞ്ഞാണ് ബിജെപി സ്ഥാനാര്‍ത്ഥി കെ വി സാബു വിട്ട് നിന്നത്. എന്നാല്‍ മണ്ഡല പര്യടനം വെട്ടിചുരുക്കി ശോഭാ സുരേന്ദ്രനുംകുമ്മനവും പ്രധാനമന്ത്രിയുടെ യോഗത്തിനെത്തി.

എന്നാല്‍ ഉത്തരവാദപ്പെട്ട നേതാക്കളെ അറിയിച്ച ശേഷമാണ് വിട്ട് നിന്നതെന്നാണ് സാബു നല്‍കുന്ന വിശദീകരണം. കൊല്ലത്ത് ബിജെപി- യുഡിഎഫിന് വോട്ട് വില്‍ക്കാന്‍ പോകുന്നു എന്ന ആക്ഷേപം ബിജെപിയില്‍ തന്നെ സജീവമായ പശ്ചാത്തലത്തിലാണ് വിട്ട് നില്‍ക്കല്‍ എന്നത് ശ്രദ്ധേയമാണ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here