പൊന്നാനിയെ അവേശക്കടലാക്കി പിവി അന്‍വറിന്‍റെ റോഡ് ഷോ

പ്രചരണം അവസാന ലാപ്പിലേക്ക് കടന്നതോടെ പൊന്നാനിയിൽ റോഡ് ഷോ യുമായി മുന്നണികൾ. എൽഡിഎഫ് സ്ഥാനാർത്ഥി പിവി അൻവറിന്റെ റോഡ് ഷോ യുവജന പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി യുഡിഎഫ് നേതൃത്വത്തിൽ തീരദേശ റോഡ് ഷോ സംഘടിപ്പിച്ചു.

പരസ്യ പ്രചരണത്തിന് ഒരു ദിവസം ശേഷിക്കെ പൊന്നാനി മണ്ഡലം ഇളക്കി മറയ്ക്കുകയാണ് ഇടത് വലത് മുന്നണികൾ.

റോഡ് ഷോ സംഘടിപ്പിച്ചാണ് മുഖ്യമായും പ്രചരണം. ആവേശം അലതല്ലുന്ന റോഡ് ഷോകൾ മുന്നണികളുടെ ശക്തി പ്രകടനമായി മാറുന്നു.

എൽഡിഎഫ് സ്ഥാനാർത്ഥി പിവി അൻവർ പുത്തൻവീട്ടിൽ വെള്ളിയാഴ്ച തിരൂർ, കോട്ടക്കൽ, തിരൂരങ്ങാടി’ താനൂർ, തിരൂർ മണ്ഡലങ്ങളിലൂടെ റോഡ് ഷോ നടത്തി.

യു ഡി എഫ് സ്ഥാനാർത്ഥി ഇ ടി മുഹമ്മദ്ബഷീർ തവനൂർ അസംബ്ലി മണ്ഡലത്തിൽ പര്യടനം നടത്തി. യു ഡി എഫ് നേതാക്കൾ പങ്കെടുത്ത തീരദേശ റോഡ് ഷോയും നടന്നു. എൻഡിഎ സ്ഥാനാർത്ഥി വി ടി രമ തവനൂർ മണ്ഡത്തിലാണ് വോട്ടർമാരെ കണ്ടത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here