വോട്ട് മറിക്കല്‍ ആരോപണ വിവാദത്തില്‍ കൊല്ലത്തെ ബിജെപിയില്‍ പ്രതിസന്ധി രൂക്ഷം. വിഷയം ചര്‍ച്ച ചെയ്യാന്‍ വിളിച്ച ബിജെപിയുടെ തെരഞ്ഞെടുപ്പ് കമ്മിറ്റി യോഗം ഭൂരിഭാഗം നേതാക്കളും ബഹിഷ്‌കരിച്ചു.

അതേ സമയം വോട്ട് കച്ചവത്തില്‍ പ്രതിരോധത്തിലായ ബിജെപിയും യുഡിഎഫും ഉന്നയിച്ച വിശദീകരണത്തിനും സാമ്യം

തെരഞ്ഞെടുപ്പ് പ്രചരണം ആരംഭിച്ചപ്പോള്‍ തന്നെ ഇടതുമുന്നണി ഉന്നയിച്ച സംഘി ബന്ധം നേരാണ് എന്നതിന്റെ തെളിവുകളാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നതെന്ന് തോമസ് ഐസക്ക് പറഞ്ഞു.

എന്നാല്‍ ബിജെപി വോട്ട് മറിക്കുന്നുവെന്ന് ആരോപണം ഉന്നയിച്ച ബിജെപി നേതാക്കളെ കുറിച്ച് ബിജെപി പറയേണ്ട കാര്യങ്ങള്‍ യുഡിഎഫ് പറഞ്ഞത് ദുരൂഹത സൃഷ്ടിച്ചു.

ഇലപൊഴിഞ്ഞ ശിശിരം പോലെയാണ് ആരോപണം ഉന്നയിച്ച ബിജെപി നേതാക്കളെന്ന് ബിജെപി സ്ഥാനാര്‍ത്ഥി കെവി സാബു പറഞ്ഞു.

ആക്ഷേപം ഉന്നയിച്ചവര്‍ പാര്‍ട്ടി പ്രവര്‍ത്തകരാണെന്നും അവരുടെ പരാതി പരിശോധിക്കുമെന്നും ബിജെപി ജില്ലാ നേതൃത്വം വ്യക്തമാക്കി.