രണ്ടാം തവണയും നരന്ദ്രമാദി വരുമോ എന്ന ചോദ്യത്തിന് രസകരമായ മറുപടിയുമായി സൂപ്പര്‍സ്റ്റാര്‍ രജനികാന്ത്. 23 ന് അത് കൃത്യമായി അറിയാമല്ലോ എന്നാണ് അദ്ദേഹത്തിന്റെ ഉത്തരം. ഒരു ചിരിയോടെ ആണ് അദ്ദേഹം മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിന് ഉത്തരം നല്‍കിയത്.
തമിഴ്‌നാട്ടില്‍ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാല്‍ ഉറപ്പായും മത്സരരംഗത്ത് ഉണ്ടാകും എന്ന് അദ്ദേഹം വെളിപ്പെടുത്തി.
ഉപതിരഞ്ഞെടുപ്പ് നടക്കുന്ന 18 നിയമസഭാ സീറ്റുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പില്‍ അണ്ണാ ഡിഎംകെ പരാജയപ്പെട്ടാല്‍ സര്‍ക്കാരിന് ഭരണം നഷ്ടമാകും. അങ്ങനെ വന്നാല്‍ തമിഴകം വീണ്ടും തിരഞ്ഞെടുപ്പിന്റെ ചൂടിലേക്ക് കടക്കും. ഇത് മുന്നില്‍ കണ്ടാണ് രജനികാന്തിന്റെ പുതിയ നീക്കം.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here