ബൈക്കിൽ തീ പിടിച്ചത് അറിയാതെ സഞ്ചരിച്ച കുടുംബത്തിന് രക്ഷയായി ഉത്തര്‍പ്രദേശ് പൊലീസ്. ആഗ്ര-ലക്നൗ എക്സ്പ്രസ് വേയിൽ സഞ്ചരിച്ചിരുന്നവരാണ് അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടത്. മൊബൈൽ പൊലീസ് കണ്‍ട്രോൾ റൂം വെഹിക്കിളിലെത്തിയ പൊലീസുകാരാണ് ഇരുചക്രവാഹനത്തിൽ സഞ്ചരിച്ച കുട്ടിയടക്കമുള്ള കുടുംബത്തെ രക്ഷിച്ചത്.

മണിപ്പൂര്‍ സ്വദേശികള്‍ യാത്ര ചെയ്തിരുന്ന ബൈക്കിന്‍റെ സൈഡിൽ സൂക്ഷിച്ചിരുന്ന ബാഗ് സൈലൻസറിൽ മുട്ടിയാണ് തീപിടിച്ചത്. തീ ആളിപ്പടർന്നിടും ഇരുവരും അതിനെക്കുറിച്ചു അറിഞ്ഞിരുന്നില്ല . ദൂരെ നിന്ന് ഇവരെ കണ്ട പൊലീസ് നാല് കിലോമീറ്ററോളം ഇവരെ പിന്തുടർന്നു പിടിക്കുകയായിരുന്നു.

തീ അധികം ആളിപടരുന്നതിന് മുന്നേ വാഹനം നിർത്താൻ സാധിച്ചതിനാൽ വലിയ അപകടമൊഴിവായി. ബാഗിലുണ്ടായിരുന്ന വസ്ത്രങ്ങളും മറ്റ് സാധനങ്ങളും പൂര്‍ണമായും കത്തിനശിച്ചു. പൊലീസ് ടീം തന്നെ സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ച വീഡിയോ ദൃശ്യങ്ങള്‍ നിരവധി പേരാണ് ഷെയര്‍ ചെയ്തത്.