ലോക്സഭാ തെരഞ്ഞെടുപ്പില്‍ ആംആദ്മി പാര്‍ട്ടി കേരളത്തില്‍ ഇടതുപക്ഷത്തെ പിന്‍തുണയ്ക്കും. എല്‍ഡിഎഫിനുള്ള പിന്‍തുണ നിരുപാധികമെന്നും പാര്‍ട്ടി ദേശീയ നേതാക്കള്‍.

ദില്ലിയില്‍ നത്തിയ ചര്‍ച്ചയിലാണ് തീരുമാനം. ആംആദ്മി പാര്‍ട്ടി കേരളത്തിലെ സംസ്ഥാന പ്രസിഡന്‍റ് സിആര്‍ നീലകണ്ഠനെതിരെ സംഘടനാ നടപടി.

നടപടി തെരഞ്ഞെടുപ്പില്‍ യുഡിഎഫിനെ പിന്‍തുണച്ച നടപടിക്ക്. കൂടിയാലോചനകളില്ലാതെയാണ് സിആര്‍ നിലകണ്ഠന്‍ തൂരുമാനങ്ങളെടുത്തതെന്നും ദേശീയ നേതാക്കള്‍.

സിആര്‍ നിലകണ്ഠനെ പാര്‍ട്ടി പദവികളില്‍ നിന്നും ഒ‍ഴിവാക്കിയതായും നേതാക്കള്‍ പത്ര സമ്മേളനത്തില്‍ അറിയിച്ചു.

സിപിഐഎം-ആംആദ്മി നേതാക്കള്‍ സംയുക്തമായാണ് പത്രസമ്മേളനം നടത്തിയത്. അതേസമയം നടപടിയെ കുറിച്ച് ഔദ്യോഗിക വിവരങ്ങളൊന്നും ലഭിച്ചില്ലെന്ന് സിആര്‍ നീലകണ്ഠന്‍ പ്രതികരിച്ചു.