തെരഞ്ഞെടുപ്പ് പ്രചാരണം കലാശക്കൊട്ടിലേക്ക് അടുക്കുമ്പോൾ ഇടതുപക്ഷത്തിന്റെ സെൽഫി വീഡിയോ ക്യാമ്പയിൻ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു. സ്ത്രീ പ്രശ്നങ്ങൾ, വിദ്യാഭ്യാസം, ആരോഗ്യം, സാമൂഹിക നീതി തുടങ്ങിയ വിഷയങ്ങൾ മുൻ നിർത്തി ഇടതുപക്ഷ സർക്കാർ നടത്തിയ ഇടപെടലും, കേന്ദ്ര സർക്കാരിന്റെ തെറ്റായ നയങ്ങളും ചൂണ്ടി കാണിച്ചു കൊണ്ടുള്ള ഒരു മിനുട്ടിൽ താഴെയുള്ള വീഡിയോകൾ അഞ്ഞൂറിലധികം പേരാണ് ദിവസങ്ങൾക്കകം തങ്ങളുടെ പ്രൊഫൈലിൽ അപ്ലോഡ് ചെയ്തിരിക്കുന്നത്.

‘എന്ത്കൊണ്ട്_ ഇടതുപക്ഷം? നമുക്കും ജയിക്കാം ഇടതുപക്ഷത്തിനൊപ്പം’ എന്ന മുദ്രാവാക്യം ഉയർത്തി കൊണ്ടാണ് വീഡിയോ പുറത്തു വരുന്നത്. തങ്ങളുടെ സൗഹൃദ വലയത്തിലുള്ളവരെ ഈ ക്യാമ്പയിനിലിലേക്കു ചലഞ്ച് ചെയ്യാനും ആഹ്വാനം ഉണ്ട്.

സ്വതവേ വൻകിട പി ആർ കമ്പനികളുടെ സഹായത്തോടെ സോഷ്യൽ മീഡിയ പ്രചാരണം നടത്തുന്ന ബി ജെ പി – കോൺഗ്രസ് പാർട്ടികൾക്ക് വൻ വെല്ലുവിളി ആണ് ഒരു പി ആർ ഗ്രൂപ്പിന്റെയും സഹായം ഇല്ലാതെ ഈ ക്യാമ്പയിൻ വിജയകരമായി മുന്നോട്ടു പോകുന്നത്.

കോൺഗ്രസ്സ്സിന്റെയും, ബി ജെ പി യുടെയും ഇടതുപക്ഷത്തിനെതിരെയുള്ള ആരോപണങ്ങൾക്കുള്ള വസ്തുതാപരമായ മറുപടി, ഇടതുപക്ഷ സർക്കാർ നടപ്പിലാക്കിയ വികസന പ്രവർത്തനങ്ങൾ, നയ പരിപാടികൾ അടങ്ങുന്നത് ആണ് ഭൂരിഭാഗം വീഡിയോകളും. ഈ കാമ്പയിന്റെ ഏറ്റവും വലിയ പ്രത്യേകത കൂടുതലും സ്ത്രീകളും, വിദ്യാർത്ഥികളും ആണ് കാമ്പയിൻ ഏറ്റെടുത്തിരിക്കുന്നത് എന്നതാണ് .

തെരഞ്ഞെടുപ്പുകളിൽ സോഷ്യൽ മീഡിയക്കുള്ള പ്രാധാന്യം കുറച്ചു കാണാൻ നിലവിൽ ഒരു രാഷ്ട്രീയ പാർട്ടിയും തയ്യാറല്ലെന്നിരിക്കെ വോട്ടെടുപ്പിന് തൊട്ടു മുൻപ് ഇത്തരം ഒരു കാമ്പയിൻ തരംഗമാകുന്നത് ഇടതു ക്യാമ്പിന് വലിയ ആത്മവിശ്വാസം നൽകും.

https://www.facebook.com/ForwardWithLDF/