മലേഗാവ് സ്‌ഫോടന കേസ് പ്രതി സ്വാധി പ്രജ്ഞസിങ്ങ് ഠാക്കൂറിനെ ന്യായീകരിച്ച മോദിക്കെതിരെ വിമര്‍ശനവുമായി സിപിഐഎം പോളിറ്റ്ബ്യൂറോ

മലേഗാവ് സ്‌ഫോടന കേസ് പ്രതി സ്വാധി പ്രജ്ഞസിങ്ങ് ഠാക്കൂറിനെ ന്യായീകരിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ വിമര്‍ശനവുമായി സിപിഐഎം പോളിറ്റ്ബ്യൂറോ. തിരഞ്ഞെടുപ്പിനെ വര്‍ഗിയ വല്‍കരിക്കാനാണ് പ്രധാനമന്ത്രിയുടെ ശ്രമം. രാജ്യത്തെ തിരഞ്ഞെടുപ്പ് അന്തരീക്ഷത്തെ പോലും ദുഷിപ്പിക്കുന്നതാണ് മോദിയുടെ പ്രസ്ഥാവനയെന്നും സിപിഐഎം കുറ്റപ്പെടുത്തി. പ്രജ്ഞസിങ്ങ് ഠാക്കൂര്‍ ഭീകരതയുടെ ഇരയെന്നായിരുന്നു പ്രധാനമന്ത്രിയുടെ വാദം.

മലേഗാവ് സ്‌ഫോടന കേസിലെ പ്രതി പ്രജ്ഞസിങ്ങ് ഠാക്കൂറിനെ ഭോപ്പാലില്‍ ബിജെപി സ്ഥാനാര്‍ത്ഥിയാക്കിയതിനെതിരെ വലിയ പ്രതിഷേധമാണ് രാജ്യമെങ്ങും ഉയരുന്നത്. ഇതിനിടയിലാണ് ഐ.പിഎസ് ഉദ്യോഗസ്ഥനായ ഹേമദ് കര്‍ക്കറെയെ തീവ്രവാദികള്‍ വെടിവച്ച് കൊന്നത് തന്റെ ശാപം മൂലമാണന്ന് പ്രജ്ഞ പറഞ്ഞത്.

ഈ പ്രസ്ഥാവനയെ ഐ.പി.എസ് അസോസിയേഷന്‍ കടുത്ത ഭാഷയില്‍ വിമര്‍ശിച്ചിരുന്നു.എന്നാല്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രജ്ഞ സിങ്ങ് ഠാക്കൂറിനെ ന്യായീകരിച്ചു.ഹൈന്ദവ സംസ്‌കൃതിയെ ഭീകരര്‍ എന്ന് തെറ്റായി മുദ്രകുത്തിയതിന്റെ മറുപടിയാണ് പ്രജ്ഞയുടെ സ്ഥാനാര്‍ത്ഥിത്വമെന്നായിരുന്നു മോദിയുടെ ന്യായീകരണം.ഇതിനെതിരെയാണ് സിപിഐഎം പോളിറ്റ്ബ്യൂറോ രംഗത്ത് എത്തിയിരിക്കുന്നത്.

2011ലെ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച ഉദ്യോഗസ്ഥനാണ് ഹേമദ് കര്‍ക്കറെ.അദേഹത്തെ അപമാനിച്ചും പ്രജ്ഞയെ ന്യായീകരിക്കുകയും ചെയ്ത പ്രധാനമന്ത്രി തിരഞ്ഞെടുപ്പില്‍ വര്‍ഗിയ ധ്രൂവീകരണമാണ് ലക്ഷ്യമിടുന്നത്.ഇതിനെതിരെ ജനം പ്രതികരണം.

പ്രധാനമമന്ത്രിയുടെ പ്രസ്ഥാവന തിരഞ്ഞെടുപ്പിന്റെ അന്തരീക്ഷത്തെ ദുഷിപ്പിക്കുന്നതാണ്. ഭരണഘടനാധിഷ്ഠിതമായ ക്രമസമാധാന പാലനത്തെ പോലും അട്ടിമറിക്കുന്നതാണ് പ്രധാനമന്ത്രിയുടെ നിലപാട് എന്നും സിപിഐഎം പോളിറ്റ്ബ്യൂറോ പുറത്തിറക്കിയ പ്രസ്ഥാവനയില്‍ ചൂണ്ടികാട്ടി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News