അമേഠിയില്‍ രാഹുല്‍ഗാന്ധിയുടെ നാമനിര്‍ദേശ പ്രത്രികയ്ക്ക് എതിരെ ഗുരുതര ആരോപണം; പത്രികയുടെ സൂഷ്മ പരിശോധ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഈമാസം 22 ലേയ്ക്ക് മാറ്റി

അമേഠിയില്‍ രാഹുല്‍ഗാന്ധിയുടെ നാമനിര്‍ദേശ പ്രത്രികയ്ക്ക് എതിരെ ഗുരുതര ആരോപണം.വിദ്യാഭ്യാസ രേഖകളിലും പൗരത്വ രേഖകളിലും തിരിമറിയെന്ന് സംശയം.

എതിര്‍ സ്ഥാനാര്‍ത്ഥി ആരോപണം ഉന്നയിച്ചതിനെ തുടര്‍ന്ന് രാഹുല്‍ഗാന്ധിയുടെ നാമനിര്‍ദേശ പത്രികയുടെ സൂഷ്മ പരിശോധ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഈമാസം 22 ലേയ്ക്ക് മാറ്റി.

മൂന്ന് തരത്തിലുള്ള ഗുരുതര ക്രമക്കേടുകളാണ് രാഹുല്‍ഗാന്ധിയുടെ നാമനിര്‍ദേശ പത്രികയില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥി ധ്രുവ് ലാല്‍ കണ്ടെത്തിയത്.

ബ്രിട്ടനില്‍ സ്വന്തം കമ്പനി നടത്തിയിരുന്ന രാഹുല്‍ഗാന്ധി ബ്രിട്ടീഷ് പൗരനാണന്ന് കമ്പനി രേഖകളില്‍ പറയുന്നു. ജനപ്രാതിനിധ്യ നിയമം അനുസരിച്ച് വിദേശപൗരത്വമുള്ളവര്‍ക്ക് മത്സരിക്കാനാവില്ല.

ഇന്ത്യന്‍ പൗരത്വം സ്വീകരിച്ചത് എപ്പോഴെന്ന് നാമനിര്‍ദേശപത്രികയില്‍ പറയുന്നില്ല. 2003 മുതല്‍ 2009 വരെയുള്ള ബ്രിട്ടനിലെ സ്വന്തം കമ്പനിയുടെ ആസ്തികളോ ലാഭവിഹിതമോ നാമനിര്‍ദേശ പത്രികയില്‍ വെളിപ്പെടുത്തുന്നില്ലെന്നാണ് ആരോപണം ഉയര്‍ന്ന മറ്റൊരു വിഷയം.

വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ച് ആശയകുഴപ്പം ഉണ്ട്. വിദ്യാഭ്യാസ യോഗ്യത തെളിയിക്കാന്‍ നാമനിര്‍ദേശ പത്രികയോട് ഒപ്പം സമര്‍പ്പിച്ചിട്ടുള്ള സര്‍ട്ടിഫിക്കറ്റുകളില്‍ എല്ലാം റൗള്‍ വിന്‍സി എന്ന പേരാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

റൗള്‍ വിന്‍സിയുടെ പേരിലുള്ള സര്‍ട്ടിഫിക്കറ്റുകള്‍ രാഹുല്‍ഗാന്ധിയുടേയാണന്ന് എങ്ങനെ മനസിലാക്കും. റൗള്‍ വിന്‍സിയും രാഹുല്‍ഗാന്ധിയും ഒന്നാണോ എന്ന് പരിശോധിക്കേണ്ടിയിരിക്കുന്നു. ഇതിനായി ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകള്‍ വേണ്ടി വരുമെന്നും എതിര്‍ സ്ഥാനാര്‍ത്ഥി വ്യക്തമാക്കി.

പ്രശ്‌നം ഗുരുതരുമായതോടെ രാഹുല്‍ഗാന്ധിയുടെ നാമനിര്‍ദേശ പത്രിക സൂക്ഷമ പരിശോധന നടത്താന്‍ തിങ്കളാഴ്ച്ചയിലേയ്ക്ക് മാറ്റി. അതിന് ശേഷം മാത്രമേ പത്രിക സ്വീകരിക്കണമോ വേണ്ടയോ എന്ന കാര്യത്തില്‍ തീരുമാനം എടുക്കു.

നാമനിര്‍ദേശ പത്രിക സംബന്ധിച്ച് പരാതി ഉയര്‍ന്നതോടെ സംഭവം വിവാദമാക്കി ബിജെപി രംഗത്ത് എത്തി. രാഹുലിന്റെ പൗരത്വത്തെകുറിച്ച് അന്വേഷണം നടത്തണമെന്ന് ബിജെപി ആവശ്യപ്പെട്ടു.

ഇന്ത്യന്‍ പൗരത്വം റദാക്കണമെന്ന് സുബ്രഹ്മണ്യം സ്വാമി ആവശ്യപ്പെട്ടു. അതേ സമയം അമേതിയിലെ ബിജെപി സ്ഥാനാര്‍ത്ഥി സ്മൃതി ഇറാനിയുടെ നാമനിര്‍ദേശ പത്രികയിലെ വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ചും തര്‍ക്കം ഉയര്‍ന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here