അബുദാബിയില്‍ നിര്‍മിക്കുന്ന ആദ്യ ഹിന്ദു പുരാതന ക്ഷേത്രത്തിന്‍റെ ശിലാസ്ഥാപനം നടന്നു

അബുദാബിയില്‍ നിര്‍മിക്കുന്ന ആദ്യ ഹിന്ദു പുരാതന ക്ഷേത്രത്തിന്‍റെ ശിലാസ്ഥാപനം അബുദാബിയില്‍ നടന്നു.
മഹന്ത് സ്വാമി മഹാരാജ്, സ്വാമിനാരായണ്‍ സന്‍സ്ത എന്നിവരുടെ കാര്‍മികത്വത്തില്‍ ആയിരുന്നു ശിലാസ്ഥാപനം .
രാവിലെ 9 മണിയോടെയാണ് ശിലാസ്ഥാപന ചടങ്ങുകള്‍ ആരംഭിച്ചത്.

യുഎഇയിലെ ഇന്ത്യന്‍ സ്ഥാനപതി നവ്ദീപ് സിങ് സൂരി ഉള്‍പ്പടെയുള്ള നിരവധി പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുത്തു. . ശിലാസ്ഥാപന ചടങ്ങ് ഇപ്പോഴും പു രോഗമിക്കുകയാണ്. യുഎഇ വിദേശകാര്യ-രാജ്യാന്തര സഹകരണ മന്ത്രി ഷെയ്ഖ് അബ്ദുല്ല ബിന്‍ സായിദ് അല്‍ നഹ്യാന്‍, സഹിഷ്ണുതാ മന്ത്രി ഷെയ്ഖ് നഹ്യാന്‍ ബിന്‍ മുബാറക് അല്‍ നഹ്യാന്‍ എന്നിവരും ചടങ്ങിന്‍റെ ഭാഗമാകും.

രാജസ്ഥാനില്‍ നിന്നാണ് ക്ഷേത്രത്തിന്‍റെ ആദ്യ ശില എത്തിച്ചത്. ദില്ലിയിലെ അക്ഷര്‍ധാം ക്ഷേത്ര മാതൃകയില്‍ ആണ് അബുദാബിയില്‍ ക്ഷേത്രം നിര്‍മിക്കുന്നത്. ആര്‍ട്ട് ഗ്യാലറി, ഹാളുകള്‍, ലൈബ്രറി തുടങ്ങിയ സൗകര്യങ്ങള്‍ ക്ഷേത്രത്തോട് അനുബന്ധിച്ച് ഉണ്ടാകും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News