ലോക്‌സഭാ തെരഞ്ഞെടുപ്പ്; ജില്ല സമ്പൂർണ സജ്ജം – ജില്ലാ കളക്ടർ

ലോക്‌സഭാ തെരഞ്ഞെടുപ്പിന് തിരുവനന്തപുരം ജില്ല സമ്പൂർണ സജ്ജമായതായി ജില്ലാ കളക്ടർ ഡോ. കെ. വാസുകി അറിയിച്ചു.

തെരഞ്ഞെടുപ്പ് ചുമതലയുള്ള ഉദ്യോഗസ്ഥർക്കുള്ള പരിശീലനം വിവിധ ഘട്ടങ്ങളിലായി പൂർത്തിയായി. തിരുവനന്തപുരം, ആറ്റിങ്ങൽ മണ്ഡലങ്ങളിലെ തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങൾ വിശദീകരിക്കാൻ കളക്ടറേറ്റിൽ വിളിച്ചു ചേർത്ത വാർത്താ സമ്മേളനത്തിലാണ് കളക്ടർ ഇക്കാര്യങ്ങൾ അറിയിച്ചത്.

ജില്ലയിലെ 738 ബൂത്തുകളിൽ പരിശോധന നടത്തിയതിൽ 261 എണ്ണം പ്രശ്നസാധ്യതയുള്ളതായി കണ്ടെത്തിട്ടുണ്ട്. ഇവിടത്തെ 132 പോളിംഗ് സ്റ്റേഷനുകളിൽ വെബ്കാസ്റ്റിങും 129 മേഖലകളിൽ മൈക്രോ ഒബ്‌സർവർമാരെയും നിയോഗിച്ചതായി കളക്ടർ അറിയിച്ചു.

97 വൾണറബിൾ ബൂത്തുകളും ജില്ലയിലുണ്ട്. എല്ലായിടത്തും സമാധാനപരമായ അന്തരീക്ഷത്തിൽ പോളിംഗ് നടത്താനുള്ള എല്ലാ സംവിധാനങ്ങളും ഏർപ്പെടുത്തിയതായും കളക്ടർ പറഞ്ഞു.

തിരിച്ചറിയൽ കാർഡില്ലാത്ത വോട്ടർമാർക്ക് പാസ്‌പോർട്ട്, ഡ്രൈവിംഗ് ലൈസൻസ്, കേന്ദ്ര-സംസ്ഥാന സർക്കാരുകൾ, പൊതുമേഖലാ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ നിന്ന് നൽകിയിട്ടുള്ള ഫോട്ടോ പതിച്ച ഔദ്യോഗിക തിരിച്ചറിയൽ കാർഡ്, പാൻകാർഡ്, ഫോട്ടോ പതിച്ച പെൻഷൻ രേഖകൾ,

ആധാർ കാർഡ്, തൊഴിൽ മന്ത്രാലയം നൽകിയിട്ടുള്ള ഹെൽത്ത് ഇൻഷുറൻസ് സമാർട്ട് കാർഡ്, എന്നിവയിലേതെങ്കിലും ഉപയോഗിച്ച് വോട്ട് രേഖപ്പെടുത്താമെന്നും കളക്ടർ പറഞ്ഞു.

വോട്ടേഴ്‌സ് ലിസ്റ്റിൽ പേര് ഉൾപ്പെട്ടിട്ടും വോട്ടേഴ്‌സ് സ്ലിപ്പ് ലഭിച്ചിട്ടില്ലാത്തവർക്കും തിരിച്ചറിയൽ കാർഡ് ഉപയോഗിച്ച് വോട്ട് ചെയ്യാവുന്നതാണ്.

ഭിന്നശേഷിക്കാരായ 2600 പേർക്ക് പോളിംഗ് സ്റ്റേഷനിലെത്താൻ വാഹനസൗകര്യം എർപ്പെടുത്തിയതായും വോട്ടവകാശമുള്ള എല്ലാവരും അഭിമാനപൂർവം അത് വിനിയോഗിക്കണമെന്നും ജില്ലാ കളക്ടർ പറഞ്ഞു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News