നാടും നഗരവും ഇളക്കി മറിച്ച് കണ്ണൂരിലെ ഇടത് പക്ഷ സ്ഥാനാർഥി പികെ ശ്രീമതി ടീച്ചറുടെ റോഡ് ഷോ

നാടും നഗരവും ഇളക്കി മറിച്ച് കണ്ണൂരിലെ ഇടത് പക്ഷ സ്ഥാനാർഥി പികെ ശ്രീമതി ടീച്ചറുടെ റോഡ് ഷോ. രണ്ടായിരം ഇരുചക്ര വാഹനങ്ങളുടെ അകമ്പടിയോടെയാണ് റോഡ് ഷോ പര്യടനം നടത്തുന്നത്.

ആയിരങ്ങൾ പാതയോരങ്ങളിൽ പുഷ്പ വൃഷ്ടി നടത്തിയും മുദ്രാവാക്യം വിളിച്ചും സ്ഥാനാർത്ഥിക്ക് അഭിവാദ്യം അർപ്പിച്ചു.

കൊട്ടിക്കലാശത്തിന് മണിക്കൂറുകൾ മാത്രം അവശേഷിക്കെ ആവേശ കൊടുമുടിയിലാണ് ഇടത് മുന്നണി പ്രവർത്തകർ. പ്രചരണത്തിന്റെ എല്ലാ ഘട്ടത്തിലും പുലർത്താൻ കഴിഞ്ഞ വ്യക്തമായ മേധാവിത്വമാണ് എൽ ഡി എഫ് ക്യാമ്പിന്റെ ആത്മവിശ്വാസം പതിന്മടങ്ങ് വർധിപ്പിച്ചത്.

രണ്ടായിരത്തിലധികം ഇരുചക്ര വാഹനങ്ങളാണ് ശ്രീമതി ടീച്ചറുടെ റോഡ് ഷോയ്ക്ക് അകമ്പടി സേവിക്കുന്നത്. പ്രചാരണ രംഗത്തെ യുവാക്കളുടെ വർധിച്ച പ്രതിനിത്യം ശ്രദ്ധേയമാണ്.

റോഡ് ഷോ കടന്നുപോകുന്ന പാതയോരങ്ങളിൽ ആയിരങ്ങൾ പുഷ്പ വൃഷ്ടി നടത്തിയും മുദ്രാവാക്യം വിളിച്ചും സ്ഥാനാർത്ഥിക്ക് അഭിവാദ്യം അർപ്പിച്ചു.കൊട്ടിക്കലാശം ചരിത്ര സംഭവമാക്കാനുള്ള ഒരുക്കത്തിലാണ് എൽ ഡി എഫ് പ്രവർത്തകർ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News