എല്ലാ കാലത്തും വര്‍ഗീയതയ്ക്കൊപ്പം നില്‍ക്കുന്ന നിലപാടാണ് കോണ്‍ഗ്രസ് സ്വീകരിച്ചത്: പിണറായി വിജയന്‍

ആർ എസ് എസ്സുകാർ രാജ്യവ്യാപകമായി ഘർ വാപ്പസി എന്ന പേരിൽ നിർബന്ധിത മത പരിവർത്തനം നടത്തിയപ്പോൾ പ്രതിഷേധ സ്വരം ഉയർത്താതെ മൗനം പാലിച്ചവരാണ് കോൺഗ്രസ്സുകാരെന്ന കാര്യം മറക്കരുതെന്ന് പിണറായി വിജയൻ.

എല്ലാ കലാത്തും വർഗീയതയ്ക്ക് ഒപ്പം നടക്കുന്ന സമീപനമാണ് കോൺഗ്രസ്സ് സ്വീകരിച്ചതെന്നും പിണറായി പറഞ്ഞു. കണ്ണൂരിലെ ബി ജെ പി അണികൾ ഭാവിയിൽ ബി ജെ പി ക്കാരനാകാൻ പോകുന്ന കോൺഗ്രസ്സ് സ്ഥാനാർത്ഥിക്ക് പിന്നിലാണ് തിരഞ്ഞെടുപ്പിൽ അണി നിരന്നിട്ടുള്ളതെന്നും പിണറായി കണ്ണൂരിൽ പറഞ്ഞു.

വർഗീയതയുമായി സന്ധി ചെയ്യുന്ന കോൺഗ്രസ്സ് നിലപാടിനെയാണ് ഉദാഹരണങ്ങൾ അക്കമിട്ട് നിർത്തി മുഖ്യമന്ത്രി പിണറായി വിജയൻ രൂക്ഷമായി വിമർശിച്ചത്.

എല്ലാ കാലത്തും വർഗീയതയ്ക്ക് ഒപ്പം നടക്കുന്ന സമീപനമാണ് കോൺഗ്രസ്സ് സ്വീകരിച്ചതെന്ന് പിണറായി പറഞ്ഞു. ബാബറി മസ്ജിദ് തകർക്കാൻ ഒത്താശ ചെയ്തു കൊടുത്തതും പിന്നീട് വർഗീയ സംഘർഷം മൂർച്ചിപ്പിക്കാൻ ശ്രമിച്ചതും കോൺഗ്രസ്സുകാരാണ്.

ഘർ വാപ്പസി എന്ന പേരിൽ ക്രിസ്ത്യൻ മുസ്ലിം ജനവിഭാഗങ്ങളെ ആർ എസ് എസ് നിർബന്ധിത മത പരിവർത്തനത്തിന് വിധേയരാക്കിയപ്പോൾ കോൺഗ്രസ്സ് മൗനം പാലിക്കുകയാണ് ചെയ്തതെന്നും പിണറായി ചൂണ്ടിക്കാട്ടി.

പശുവിന്റെ പേരിൽ രാജ്യത്ത് ആളുകളെ ആർ എസ് എസ്സുകാർ തല്ലിക്കൊന്നപ്പോൾ എതിർപ്പ് ഉയർത്തേണ്ടതിന് പകരം ഞങ്ങളാണ് പണ്ടേ ഗോമാതാവിന്റെ ആളുകൾ എന്ന് സ്ഥാപിക്കാനാണ് ദിഗ്‌വിജയ് സിംഗ് ഉൾപ്പെടെയുള്ള കോൺഗ്രസ്സ് നേതാക്കൾ ശ്രമിച്ചത്.

ൊ.

ബി ജെ പി സ്ഥാനാർത്ഥിക്ക് പിന്നിലല്ല,ഭാവിയിൽ ബി ജെ പി യാകാൻ പോകുന്ന കോൺഗ്രസ്സ് സ്ഥാനാർത്ഥിക്ക് പിന്നിലാണ് കണ്ണൂരിലെ ബി ജെ പി പ്രവർത്തകർ അണി നിരന്നിരിക്കുന്നതതെന്നും പിണറായി വിജയൻ കണ്ണൂരിൽ തിരഞ്ഞെടുപ്പ് റാലിയിൽ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News