കൊളംബോ സ്‌ഫോടനത്തില്‍ നിന്നും നടി രാധിക രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

ഈസ്റ്റര്‍ ദിനത്തില്‍ കൊളബോയില്‍ 158 പേരുടെ ജീവനെടുത്ത സ്‌ഫോടനത്തില്‍ നിന്നും തമിഴ്‌നടിയും ശരത്കുമാറിന്റെ ഭാര്യയുമായ രാധിക ശരത്കുമാര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്.

ശ്രീലങ്കന്‍ സന്ദര്‍ശനത്തിനാണ് രാധിക എത്തിയത്. സ്‌ഫോടനം നടന്ന സിന്നമന്‍ ഗ്രാന്റ് ഹോട്ടലില്‍ ആണ് രാധിക താമസിച്ചിരുന്നത്.അവര്‍ രാവിലെ പുറത്തുപോയ സമയത്തായിരുന്നു സ്‌ഫോടനം നടന്നത്.
താന്‍ ഹോട്ടലില്‍ നിന്നും പുറത്തിറങ്ങി കുറച്ചു കഴിഞ്ഞപ്പോള്‍ സ്‌ഫോടനം ഉണ്ടായി എന്നവര്‍ ട്വീറ്റ് ചെയ്തിരുന്നു. ആക്രമണത്തെ അപലപിക്കുന്നതായും അവര്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here