ബസ് കേടായി മണിക്കൂറുകളോളം വഴിയില്‍; ചോദ്യം ചെയ്ത യുവാക്കള്‍ക്ക് ഉടമകളുടെ ക്രൂരമര്‍ദ്ദനം : വീഡിയോ

ബസ് കേടായത് ചോദ്യം ചെയ്ത യുവാക്കള്‍ക്ക് ബസ് ഉടമകളുടെ ക്രൂരമര്‍ദനം. ഇതിന്റെ ദൃശ്യങ്ങള്‍ പുറത്തെത്തി. ബസില്‍ തന്ന ഉണ്ടായിരുന്ന ഒരു യാത്രക്കാരന്‍ ആണ് ഇതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയ പങ്കുവെച്ചത്. സുരേഷ് കല്ലട എന്ന ബസ് ഉടമയുടെ നേതൃത്വത്തില്‍ ഉള്ള സംഘമാണ് ആക്രമിച്ചത്.

ഹരിപ്പാട് നിന്ന് കയറിയ ജേക്കബ് ഫിലിപ്പാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഹരിപ്പാട് നിന്നും 10 മിനിറ്റ് ബസ് വഴിയില്‍ കിടന്നു. മണിക്കൂറുകളോളം ബസ് സ്ട്രീറ്റ്‌ലൈറ്റ് പോലും ഇല്ലാത്ത ഒരു കിടന്നു എന്ന് ജേക്കബ് പറയുന്നു. പലപ്പോഴും ഡ്രൈവറോടെ ചോദിച്ചപ്പോള്‍ മെക്കാനിക്ക് വരെട്ടെ തുടങ്ങിയ മുടന്തന്‍ ന്യായങ്ങള്‍ പറഞ്ഞ് ഒഴിഞ്ഞുമാറി.

അവസാനം രണ്ട് യുവാക്കള്‍ സുരേഷ് കല്ലട എന്ന സ്ഥാപനത്തിനോട് ഫോണില്‍ സംസാരിക്കുകയും ഇവര്‍ തമ്മില്‍ വാക്വതര്‍ക്കം ഉണ്ടാവുകയും ചെയ്തു. അവസാനം പൊലീസ് എത്തുകയും യാത്രക്കാരെ വഴിയില്‍ നിര്‍ത്തിയതില്‍ ബസ് ഡ്രൈവറോട് കയര്‍ക്കുകയും ചെയ്തു. അങ്ങനെ അവരുടെ ഇടപെടലിനെ തുടര്‍ന്ന് ഇവര്‍ക്ക് യാത്ര ചെയ്യാനായി മറ്റൊരു ബസ് ലഭിക്കുകയും ചെയ്തു.

ആ ബസില്‍ യാത്ര തുടങ്ങി കഴിഞ്ഞ്. ഒന്നു മയങ്ങി ഉണര്‍ന്നപ്പോള്‍ ആണ് അയാള്‍ ഈ കാഴ്ച കണ്ടതായി തന്റെ പോസ്റ്റില്‍ പറയുന്നത്. മൂന്ന് നാല് പേര്‍ നേരത്തെതര്‍ക്കത്തില്‍ ഏര്‍പ്പെട്ട യുവാക്കളുടെ അടുത്തേക്ക് ചെല്ലുകയും ബസില്‍ നിന്നും ഇറങ്ങാന്‍ ആവശ്യപ്പെടുകയും ചെയ്തു. ഞങ്ങള്‍ ആയിരം തന്നതല്ലെ എന്ന് എന്ന് തര്‍ക്കിച്ചപ്പോള്‍ അവരെ അതിക്രൂരമായി മര്‍ദ്ദിക്കുകയും ബസില്‍ നിന്നും വലിച്ചിറക്കി പുറത്തു വിടുകയും ചെയ്തു. നേരത്തെ ഡ്രൈവറെ ചോദ്യം ചെയ്തവരെ കൂടെ ആ രാത്രി ഇറക്കി വിട്ടതായി പറയുന്നു.

പോസ്റ്റ് ഇടുമ്പോഴും തങ്ങള്‍ ഭയത്തില്‍ ആണെന്നും, ഇതിനെക്കുറിച്ച് അറിഞ്ഞാല്‍ തന്റെ ജീവനും അപകടത്തില്‍ ആകുമെന്നും പറയുന്നു. ഇറക്കി വിട്ടവര്‍ക്ക എന്ത് സംഭവിച്ചെന്നോ ഒന്നും അറിയില്ല എന്നും ജേക്കബ് ഫിലിപ്പ് പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News