കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ മത്സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരബാദിന് 9 വിക്കറ്റിന്റെ ജയം. ആദ്യം ബാറ്റ് ചെയ്ത കൊല്‍ക്കത്ത ഉയര്‍ത്തിയ 160 റണ്‍സിന്റെ വിജയലക്ഷ്യം 5 ഓവര്‍ ബാക്കി നില്‍ക്കേ ഹൈദരബാദ് മറികടന്നു.

ആദ്യം ബാറ്റ് ചെയ്ത കൊല്‍ക്കത്ത അര്‍ദ്ധ സെഞ്ച്വറി നേടിയ ക്രിസ് ലിന്നിന്റെയും റിങ്കു സിങ്ങിന്റെയും മികവില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 159 റണ്‍സ് നേടിയുരുന്നു.

മറുപടി ബാറ്റിങില്‍ വാര്‍ണറുടെയും ബെയര്‍‌സ്റ്റോയുടെയും അര്‍ദ്ധ സെഞ്ച്വറികളുടെ മികവില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കാണുകയായിരുന്നു.