ആവേശക്കൊടുമുടിയില്‍ ലോക്‌സഭ തെരഞ്ഞെടുപ്പിന്റെ പരസ്യപ്രചരണത്തിന് അവസാനമായി

ആവേശ കൊടുമുടി കയറി കൊട്ടിക്കലാശത്തിലൂടെ തെരഞ്ഞെടുപ്പ് പരസ്യ പ്രചാരണത്തിന് പരിസമാപ്തി. തിരുവനന്തപുരം മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥികളുടെ റോഡ് ഷോയ്ക്ക് ശേഷം മുന്നണികളുടെ ശക്തിപ്രകടനമാണ് കൊട്ടിക്കലാശത്തില്‍ ദൃശ്യമായത്.

ഒരു മാസം നീണ്ട പ്രചരണ കോലാഹലങ്ങള്‍ക്ക് ഒടുവിലാണ് തെരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണത്തിന് പരിസമാപ്തിയായത്. ആവേശം നിറഞ്ഞ അന്തരീക്ഷത്തിലായിരുന്നു കൊട്ടികലാശം. രാവിലെ തിരുവനന്തപുരം മണ്ഡലത്തിലെ 7 നിയമസഭാ മണ്ഡലങ്ങളിലൂടെ പതിനായിരത്തിലേറെ വാഹനങ്ങളുടെ അകമ്പടിയോടെ സി. ദിവാകരന്‍ നടത്തിയ റോഡ് ഷോ അനന്തപുരിയെ ചെക്കടലാക്കുന്നതായിരുന്നു

റോഡ് ഷോയ്ക്ക് ശേഷം എല്ലാ മുന്നണികളും 2 മണിമുതല്‍ കൊട്ടിക്കലാശത്തിന്റെ ആവേശത്തിലാഴ്ന്നു. പ്രായഭേദമന്യേ എല്ലാവരും ആവേശക്കൊടുമുടി കൊട്ടിക്കയറി. തികഞ്ഞ ആത്മവിശ്വാസത്തിലാണ് മണ്ഡലത്തിലെ ഇടതുസ്ഥാനാര്‍ത്ഥി സി.ദിവാകരന്‍

മുന്നണികളുടെ ശക്തിപ്രകടനമാണ് കൊട്ടിക്കലാശത്തില്‍ ദൃശ്യമായത്. ഇനി നിശബ്ദപ്രചരണത്തിന്റെ ഒരു നാള്‍ കൂടി കേരളം പോളിംഗ് ബൂത്തിലെത്താന്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News