കേരളത്തില്‍ നിന്നും പ്രത്യേക മെഡിക്കല്‍ സംഘം ശ്രീലങ്കയിലേക്ക്

 
തിരുവനന്തപുരം: സ്‌ഫോടനം നടന്ന ശ്രീലങ്കയിലേക്ക് പ്രത്യേക മെഡിക്കല്‍ സംഘത്തെ അയക്കാന്‍ കേരളം ആലോചിക്കുന്നു. മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരം ആരോഗ്യ മന്ത്രി 15 അംഗ മെഡിക്കല്‍ സംഘം രൂപീകരിച്ചു.

സംഘത്തെ ശ്രീലങ്കയിലേക്ക് അയക്കുന്നതിന് വിദേശ മന്ത്രാലയവുമായി ബന്ധപ്പെട്ട് നടപടി സ്വീകരിച്ചു വരികയാണ്.

ശ്രീലങ്കന്‍ തലസ്ഥാനമായ കൊളംബോയിലെ വിവിധയിടങ്ങളില്‍ ഈസ്റ്റര്‍ പ്രാര്‍ത്ഥനക്കിടെ സ്‌ഫോടനം നടന്നത്. രണ്ടു ക്രിസ്ത്യന്‍ പള്ളികളിലും പഞ്ചനക്ഷത്ര ഹോട്ടലുകളിലുമായി നടന്ന സ്‌ഫോടനത്തില്‍ 200ലധികം പേര്‍ക്ക് ജീവന്‍ നഷ്ടമായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel