ആറ്റിങ്ങല്‍ നഗരത്തില്‍ ആവേശതിരയിളക്കി കൊട്ടിക്കലാശം

ആറ്റിങ്ങല്‍ നഗരത്തില്‍ ആവേശതിരയിളക്കി കൊട്ടികലാശം. ആയിരക്കണക്കിന് പ്രവര്‍ത്തകര്‍ അണിനിരന്ന റോഡ് ഷോക്ക് ശേഷമാണ് ആറ്റിങ്ങല്‍ പാര്‍ലമെന്റ് മണ്ഡലത്തിലെ കൊട്ടികലാശം അവസാനിച്ചത്

ആവേശതിരയിളക്കി പതിനായിരത്തോളം ഇരുചക്രവാഹനങ്ങളുടെ അകമ്പടിയോടെയാണ് കാട്ടാക്കടയില്‍ നിന്നും എല്‍ഡിഎഫ് റോഡ് ഷോ ആരംഭിച്ചത്.

പട്ടാഭാഷേകത്തിന് മുന്നോടിയായുളള അശ്വമേധം പോലെ സമ്പത്ത് ആറ്റിങ്ങലിലെ എല്ലാ മണ്ഡലങ്ങളിലും ഒരു റൗണ്ട് പര്യടനം നടത്തി. റോഡ് ഷോ ഉച്ചക്ക് ഒരു മണിയോടെ വര്‍ക്കലയില്‍ സമാപിച്ചു.

തുടര്‍ന്ന് ആറ്റിങ്ങല്‍ നഗരത്തിലെത്തിയ ഇടത് മുന്നണി പ്രവര്‍ത്തകര്‍ കൊട്ടികലാശം ആരംഭിച്ചു. കൊഴുപ്പ് കൂട്ടാന്‍ പ്രചരണവണ്ടികളും എത്തിയതോടെ ആവേശം ഉച്ഛാസ്ഥായിലായി.

അടൂര്‍ പ്രകാശ് ഇന്ന് മണ്ഡലത്തില്‍ റോഡ് ഷോ മാത്രമാണ് നടത്തിയത്. രാവിലെ ആറ്റിങ്ങലില്‍ നിന്ന് ആരംഭിച്ച റോഡ് ഷോ വൈകിട്ട് കാട്ടാക്കടയില്‍ സമാപിച്ചു.

ശോഭാ സുരേന്ദ്രനും വിവിധ മണ്ഡലങ്ങളില്‍ പര്യടനം നടത്തി. കൊട്ടികലാശത്തിനിടെ വര്‍ക്കല മൈതാനത്ത് വെച്ച് ബിജെപി-സിപിഐഎം പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം ഉണ്ടായി എന്നതൊഴിച്ചാല്‍ പൊതുവില്‍ സമാധാനപരമായിരുന്നു കൊട്ടികലാശം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News