കല്ലട ബസിലെ ജീവനക്കാരെ പൊലീസ് കസ്റ്റഡിയിലെടുത്തു; ബസ് പിടിച്ചെടുക്കും

കല്ലട ബസിലെ യാത്രക്കാരെ മര്‍ദ്ദിച്ച് വഴിയില്‍ ഇറക്കിവിട്ട സംഭവത്തില്‍ സുരേഷ് കല്ലട ബസിലെ 2 ജീവനക്കാരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ ബാംഗ്ലൂരിലേക്ക് പോയ ബസിലാണ് സംഭവം. വണ്ടി വഴിയില്‍ ആയതിനെ ചോദ്യം ചെയ്തതിനെ ചോദ്യം ചെയ്തു എന്നതാണ് ഈ യാത്രക്കാര്‍ ചെയ്ത കുറ്റം.

ജേക്കബ് ഫിലിപ്പ് എന്ന ബസിലെ യാത്രക്കാരന്‍ ആണ് ഇന്നലെ ഇത് ദൃശ്യങ്ങള്‍ അടക്കം പുറത്തേക്ക് കൊണ്ടു വന്നത്. സുരേഷ് കല്ലട ബസിലെ ജീവനക്കാരായ ജയേഷ് , ജിതിന്‍ എന്നിവരെ ആണ് മരട് പൊലീസ് കസ്റ്റഡിയിലെടുത്തത്.കല്ലട സുരേഷ് ബസിലെ മാനേജരെ ഇന്നലെ തന്നെ കസ്റ്റഡിയില്‍ എടുത്തായി പൊലീസ് അറിയിച്ചിരുന്നു.

സംഭവം നടന്ന ബസ് സ്റ്റേഷനിലെത്തിക്കാനും കൊച്ചി മരട് പൊലീസ് കല്ലട കമ്പനിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇന്ന് ഉച്ചയോടെ ഈ ബസ് മരട് സ്റ്റേഷനിലെത്തും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News