കലാശകൊട്ടിനിടയില്‍ ഏറു വരും, ദേഹത്ത് കൊള്ളില്ല; പക്ഷേ ഉടന്‍ ബോധംകെട്ട് വീഴണം, അവസാനത്തെ അടവാണ്: പരിഹാസവുമായി ഷാഹിദാ കമാല്‍

കലാശക്കൊട്ടിനിടെ ആലത്തൂരില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി രമ്യാ ഹരിദാസിന് നേരെ കല്ലേറുണ്ടായ സംഭവത്തില്‍ പരിഹാസവുമായി മഹിളാ കോണ്‍ഗ്രസ് മുന്‍ ദേശീയ ജനറല്‍ സെക്രട്ടറിയും എഐസിസി അംഗവുമായിരുന്ന ഷാഹിദാ കമാല്‍. തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് ഷാഹിദ പരിഹാസമുയര്‍ത്തിയിരിക്കുന്നത്.

ഷാഹിദ കമാലിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

‘കലാശക്കൊട്ട് കണ്ടപ്പോള്‍ പഴയ ഒരു തെരഞ്ഞെടുപ്പ് ഓര്‍മ്മ പങ്കു വയ്ക്കുന്നു. കലാശകൊട്ടിനിടയില്‍ ഏറു വരും, ദേഹത്ത് കൊള്ളില്ല. പക്ഷേ ഉടന്‍ ബോധംകെട്ട് വീഴണം. അവസാനത്തെ അടവാണ്. എന്നാല്‍ അന്തസ്സുകെട്ട ഒരു പ്രവര്‍ത്തിയായി തോന്നിയതിനാല്‍ അന്ന് ഞാന്‍ അതിന് തയ്യാറായില്ല.’

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News