എനാത്ത് കല്ലടയാറ്റിൽ കുളിക്കാനിറങ്ങിയ സഹോദരങ്ങളുൾപ്പെടെ മൂന്ന് വിദ്യാർത്ഥികൾ മുങ്ങിമരിച്ചു

അടൂർ എനാത്ത് സഹോദരങ്ങളുൾപ്പെടെ മൂന്ന് വിദ്യാർത്ഥികൾ പുഴയിൽ മരിച്ചു. ഏനാത്ത് കുരുമ്പേലിൽ നാസറിന്‍റെ മക്കളായ നാസിം, അജ്മൽ എന്നിവരും ബന്ധുവായ നിയാസുമാണ് കല്ലടയാറ്റിലെ തെങ്ങുംപുഴയിൽ മുങ്ങിമരിച്ചത്. ഉച്ചക്ക് 12 മണിയോടെയായിരുന്നു അപകടം.

കുളിക്കാനെത്തിയ നാലംഗ സംഘത്തിലെ രണ്ട് പേർ ആദ്യം ഒഴുക്കിൽപ്പെടുകയായിരുന്നു. തുടർന്ന് ഇവരെ രക്ഷിക്കാനിറങ്ങിയ മൂന്നാമത്തെ വിദ്യാർത്ഥിയും അപകടത്തിൽപ്പെട്ടു.

നാട്ടുകാരും ഫയർഫോഴ്സും ചേർന്ന് നടത്തിയ രക്ഷാ പ്രവർത്തനത്തിനൊടുവിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. മൃതദേഹങ്ങൾ അടൂർ ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News