ചിത്ര ചേച്ചിയുടെ മുന്നില്‍ പാടാനായി ഒടുവില്‍ പാകിസ്ഥാനില്‍ നിന്നും ആ ഗായികയെത്തി; ഒപ്പം കൈരളി ഇശല്‍ ലൈലയുടെ വേദിയുടെ മാറ്റ് കൂട്ടി മമ്മൂക്കയും ലേലേട്ടനും

കൈരളിയുടെ ഇശല്‍ ലൈല 2019 അവാര്‍ഡ് നിശയില്‍ ചിത്രചേച്ചിയുടെ മുന്നില്‍ പാടുവാനായി പാകിസ്ഥാനില്‍ നിന്നും ആ ഗായികയെത്തി. പാകിസ്ഥാന്‍ സ്വദേശിനിയായ നസിയ അമീന്‍ മുഹമ്മദാണ് ഇശല്‍ ലൈലയുടെ വേദിയില്‍ ‘രാജ ഹംസമേ’ പാട്ടുമായെത്തിയത്.

ഈ വേദിയിലെത്താന്‍ കഴിഞ്ഞതില്‍ ഒരുപാട് സന്തോഷമുണ്ടെന്നും തനിക്ക് അനുഗ്രഹം ഉള്ളതുകൊണ്ടാണ് മമ്മൂക്കയും ലാലേട്ടനുമുള്ള ഈ വേദിയില്‍ പാടാന്‍ കഴിഞ്ഞതെന്നും നസിയ പറഞ്ഞു.

മമ്മൂക്കയും ലാലേട്ടനുമുള്ള ഒരു വേദിയില്‍ പാടുക എന്നത് തന്റെ ഒരു സ്വപ്‌നമായിരുന്നെന്നും ഇന്ന് താന്‍ ഒരുപാട് സന്തോഷിക്കുന്നെന്നും നസിയ പറഞ്ഞു. താന്‍ ലാലേട്ടന്റെ വലിയ ഫാനാണെന്നും നസിയ കൂട്ടിച്ചേര്‍ത്തു. തന്റെ ഈ പാട്ട് ചിത്ര ചേച്ചിയ്ക്കുവേണ്ടി സമര്‍പ്പിക്കുന്നുവെന്നും നസിയ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News