മുഖ്യമന്ത്രിയുടെ പേരില്‍ വ്യാജ പ്രചരണം; എല്‍ഡിഎഫ് പരാതി നല്‍കി

മുഖ്യമന്ത്രി പിണറായി വിജയന്റെ പേര് ദുരുപയോഗം ചെയ്ത് വ്യാജ സന്ദേശം പ്രചരിപ്പിച്ചവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് എല്‍ഡിഎഫ് തിരുവനന്തപുരം പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് കമ്മിറ്റി തെരഞ്ഞെടുപ്പ് കമ്മിഷനും ജില്ലാ ഭരണാധികാരിക്കും ഡിജിപിക്കും പരാതി നല്‍കി.

ഇന്റലിജന്‍സ് റിപ്പോര്‍ട്ടിനെ തുടര്‍ന്ന് തിരുവനന്തപുരം മണ്ഡലത്തില്‍ മുഖ്യമന്ത്രി യുഡിഎഫിന് വോട്ട് ചെയ്യാന്‍ ആഹ്വാനം ചെയ്‌തെന്ന പേരില്‍ മുഖ്യമന്ത്രിയുടെ ചിത്രം സഹിതമാണ് സമൂഹ മാധ്യമങ്ങളിലൂടെ വ്യാജ സന്ദേശം പ്രചരിപ്പിച്ചത്.

ഇത് നിര്‍മ്മിക്കുകയും പ്രചരിപ്പിക്കുകയും ചെയ്തവര്‍ക്കെതിരെ ക്രിമിനല്‍ കേസെടുക്കണമെന്ന് എല്‍ഡിഎഫ് പരാതിയില്‍ ആവക്യപ്പെട്ടു. തെരഞ്ഞെടുപ്പ് കമ്മിറ്റി സെക്രട്ടറി അഡ്വ. ജി ആര്‍ അനിലാണ് പരാതി നല്‍കിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News