പ്രധാനമന്ത്രിക്കെതിരെ സിപിഐഎം കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി

പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് സിപിഐ(എം) പരാതി നൽകി. തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ സൈന്യത്തിന്റെ പേര് ഉപയോഗിക്കുന്നതിന് എതിരെയാണ് പരാതി നൽകിയത്.

അഭിനന്ദൻ വർദ്ധമാനെ തിരികെ തന്നിൽല്ലായിരുന്നെങ്കിൽ പാക്കിസ്ഥാന് കുരുതിയുടെ രാത്രിയായിരുന്നേനെ എന്നാണ് മോദി കഴിഞ്ഞ ദിവസം പ്രസംഗിച്ചത്.

നാളെ തെരഞ്ഞെടുപ്പ് നടക്കുന്ന ഗുജറാത്തിൽ തെരഞ്ഞെടുപ്പ് റാലിയിൽ പ്രസങ്ങിക്കൊമ്പഴാണ് മോദി വീണ്ടും സൈന്യത്തിന്റെ പേരിൽ വോട്ട് തേടിയത്.

അഭിനന്ദൻ വർദ്ധമാനെ തിരികേതന്നത് തന്റെ ഇടപെടൽ കൊണ്ടാണെന്നും, തിരിച്ചു തന്നില്ലയിരുന്നുവെങ്കിൽ പാക്കിസ്ഥാന് അന്നത്തെ രാത്രി കുരുതിയുടെ രാത്രി ആയിരുന്നേനെ എന്നുമാണ് മോദി പ്രസംഗിച്ചത്.

സൈന്യത്തിന്റെ പേരിൽ വോട്ട് തേടരുതെന്ന് കമ്മീഷന്റെ കർശന നിര്ദേശവും, ലാത്തൂരിൽ അടക്കം മോഡി സൈന്യത്തിന്റെ പേരുപയോഗിച്ചതിന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ മുന്നിൽ പരാതികളും ഉള്ള സഹചര്യത്തിലാണ് വീണ്ടും മോദിയുടെ വിവാദ പ്രസംഗം എന്നതും ശ്രദ്ധേയമാണ്.

ഇതോടൊപ്പം ബർമറിൽ നടത്തിയ പ്രസംഗതിനെതിരെയും കമ്മീഷന് പരാതി നൽകി. പാക്കിസ്ഥാന്റെ ഭീഷണിക്ക് മുന്നിൽ പേടിക്കില്ലെന്നും, ഇന്ത്യയുടെ ആണവായുങ്ങൾ ദീപാവലിക്ക് പൊട്ടിക്കാൻ ഉള്ളതല്ലെന്നുമായിരുന്നു മോഡി പ്രഖ്യാപിച്ചത്.

ഇത്തരത്തിൽ തുടർച്ചയായ ചട്ട ലംഘനമാണ് മോഡി നടത്തുന്നതെന്നും, മോഡിക്കെതിരെ അടിയന്തരമായി നടപടി വേണമെന്നും സിപിഐ(എം) ആവശ്യപ്പെട്ടു.

അതേസമയം മോഡിക്കെതിരെ ഇതിന് മുന്നേ നൽകിയ പരാതികളിൽ നടപടി കൈക്കൊള്ളാൻ കമ്മിഷൻ ഇതുവരെ തയ്യാറായിട്ടില്ല.

സൈന്യത്തിന്റെ പെരുപയോഗിക്കുന്ന നരേന്ദ്ര മോദിക്കെതിരെ പരാതിയുമായി കോണ്ഗ്രസും കമ്മീഷനെ സമീപിച്ചു.

ഉത്തർപ്രദേശ് മുഖ്യമന്ത്രിക്കും, പ്രധാനമന്ത്രിക്കും വേറെ വേറെ നീതി എന്നതാന്ഗീകരിക്കാൻ കഴിയില്ലെന്ന് കോണ്ഗ്രസും വിമർശിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel