വടകരയിലെ എൽഡിഎഫ് സ്ഥാനാർത്ഥി പി ജയരാജനെ അപകീർത്തിപ്പെടുത്തുന്ന വ്യാജ ലഘുലേഖ വീടുകളിൽ വിതരണം ചെയ്യുന്നതിനിടയിൽ കുറ്റ്യാടി തീക്കുനിയിൽ മൂന്നു കോൺഗ്രസ്സ് നേതാക്കളെ ജനങ്ങൾ പിടികൂടി പോലീസ്സിലേൽപ്പിച്ചു.
വേളം കോൺഗ്രസ്സ് മണ്ഡലം കമ്മറ്റി അംഗങ്ങളായ കാക്കുനി സ്വദേശി വഴിഞ്ഞാം കുളങ്ങര പിസോമനാഥ ൻ വലിയ വാതിൽ സുധാകരൻ, പറമ്പത്ത് അബ്ദുറഹ്മാൻ എന്നീ വരെയാണ് പിടികൂടിയത്.
വർഗ്ഗീയ സ്പർദ്ധയുണ്ടാക്കുന്നതും, ഇടതുപക്ഷത്തെയും, സ്ഥാനാർത്ഥി പി ജയരാജനെയും അപകീർത്തിപ്പെടുത്തുന്നതും കലാപാഹ്വാനം ജനിപ്പിക്കുന്നതുമായ ലഘുലേഖ വീടുകളിൽ വിതരണം ചെയ്യുന്നതിനിടയിലാണ് നാട്ടുകാർ ഇവരെ തടഞ്ഞുവെച്ച് വിവരമറിയിച്ചതിനെ തുടർന്ന് പൊലീസ് എത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു .
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here