തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് എത്താത്ത നാല് ഉദ്യോഗസ്ഥര്‍ അറസ്റ്റില്‍; സിവില്‍ പോലീസ് ഓഫീസറെ സസ്‌പെന്റ് ചെയ്തു

കൃത്യമായ കാരണം ഇല്ലാതെ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് ഹാജരാകാതിരുന്ന നാല് ഉദ്യോഗസ്ഥരെ പൊലീസ് അറസ്റ്റ് ചെയ്തു. ദേവികുളം സബ് കളക്ടര്‍ ഡോക്ടര്‍ രേണു രാജിന്റെ നിര്‍ദ്ദേശ പ്രകാരമാണ് താടുപുഴയിലെ ബാങ്ക് ജീവനക്കാരനായ ബെന്നി അഗസ്റ്റിന്‍, ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസിലെ എലിസബത്ത് , ഇടുക്കി അസി. ടൗണ്‍ പ്ലാനര്‍ കെന്നഡി, എന്നിവരെ അറസ്റ്റ് ചെയ്തത്.

കൂടാതെ പീരുമേട് നിയോജക മണ്ഡലത്തില്‍ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് ഹാജരാകാതിരുന്നതിനെ തുടര്‍ന്ന് മുല്ലപ്പെരിയാര്‍ പോലീസ് സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ തമ്പിരാജിനെ സസ്പെന്‍ഡ് ചെയ്യുകയും ചെയ്തു. അറസ്റ്റിലായ നാല് ഉദ്യോഗസ്ഥര്‍ക്ക് പുറമേ പകരം നാല് ഉദ്യോഗസ്ഥരെ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി നിയമിക്കുകയും ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News