വരും തലമുറയും നേരിന്റെ പാതയില്‍; അരിവാള്‍ ചുറ്റിക നക്ഷത്രം വിജയിക്കും, താമര വെട്ടിക്കളയും; ഇടതിനെ നെഞ്ചോട് ചേര്‍ത്ത ആ ചുവപ്പിന്റെ സ്‌നേഹിതനെ കാണാന്‍ ഇന്നസെന്റ്

ചാലക്കുടി: ഇന്നസെന്റ് എംപി ജയിക്കുമെന്നുറപ്പിച്ച് ആവേശത്തില്‍ സംസാരിക്കുന്ന കുഞ്ഞുമിടുക്കനെ കാണാന്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ഇന്നസെന്റ് എത്തി.

”ഇന്നസെന്റ് ജയിക്കും, താമര വെട്ടും” എന്ന് പറഞ്ഞ് ഇന്നസെന്റിന്റെ ചിത്രം കെട്ടിപ്പിടിക്കുന്ന കുട്ടിയുടെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു.

അമ്മ വഴക്ക് പറഞ്ഞിട്ടും കുട്ടി ഇന്നസെന്റിനെ മുറുകെപ്പിടിക്കുന്നു. അങ്കമാലി തുറവൂരിലുള്ള വീട്ടിലെത്തിയാണ് ഇന്നസെന്റ് യുകെജി വിദ്യാര്‍ഥിയായ സത്യദേവിനെ കണ്ടത്.

അമ്പട കേമാ, ഞാന്‍ വരുന്നുണ്ട് നിന്നെ കാണാന്‍ എന്ന അടിക്കുറിപ്പോടെ കഴിഞ്ഞ ദിവസം ഇന്നസെന്റ് വീഡിയോ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത് വലിയ വാര്‍ത്തയായിരുന്നു.

ബിജെപിക്കും കോണ്‍ഗ്രസിനും എതിരായാണ് കുഞ്ഞ് വീഡിയോയിലുടനീളം സംസാരിക്കുന്നത്. അരിവാള്‍ ചുറ്റിക നക്ഷത്രം വിജയിക്കുമെന്ന് കുട്ടി തറപ്പിച്ചുപറയുന്നു. താമര വെട്ടിക്കളയുമെന്നും കുഞ്ഞ് പറയുന്നുണ്ട്.

ഇന്നസെന്റ് പങ്കുവെച്ച വീഡിയോ കാണാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News