മോദിയുടെ യന്ത്രം കേരളത്തിലും; ആര്‍ക്ക് വോട്ട് ചെയ്യുമ്പോഴും താമരക്ക് വോട്ട്; തെരഞ്ഞെടുപ്പ് കമ്മീഷന്‍ ആവശ്യമായ നടപടിയെടുക്കണമെന്നും കോടിയേരി

കണ്ണൂര്‍: വോട്ടിംഗ് യന്ത്രങ്ങള്‍ കൃത്യമായി ക്രമീകരിക്കുന്നതില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രവര്‍ത്തനങ്ങള്‍ പാളിയതായി സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.

സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും വോട്ടിംഗ് യന്ത്രം തകരാറായി. ആര്‍ക്ക് വോട്ട് ചെയ്യുമ്പോഴും താമരക്ക് വോട്ട് വീഴുന്ന സംഭവവുമുണ്ടായി.

മോഡിയുടെ യന്ത്രം കേരളത്തിലും വന്നുവെന്നതാണിത് കാണിക്കുന്നത്. വിവി പാറ്റ് ഏര്‍പ്പെടുത്തിയതിനാല്‍ കൂടുതല്‍ സമയമെടുക്കുന്നുണ്ട്.

യന്ത്രങ്ങളും പലതും തകരാറാണ്. ഇതിലും ജാഗ്രതയോടെയുള്ള ക്രമീകരണം ഉണ്ടായിട്ടില്ല. പലയിടത്തും നീണ്ട ക്യൂവാണ്.സമയത്തിനുള്ളില്‍ പോല്‍ഗ് തീരില്ലെന്ന സ്ഥിതിയാണ്. സമയം കൂടുതല്‍ ആവശ്യമുള്ളതിനാല്‍ ബൂത്തുകളുടെ എണ്ണം കൂട്ടേണ്ടിയിരുന്നു.

എല്ലാവര്‍ക്കും വോട്ട് ചെയ്യാന്‍ അവസരമൊരുക്കുന്നതിന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ആവശ്യമായ നടപടിയെടുക്കണമെന്നും കോടിയേരി ആവശ്യപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here