നിത്യാ മേനോന് അഹങ്കാരമോ? വികാരാധീനയായി മറുപടി #WatchVideo

തെന്നിന്ത്യന്‍ താരം നിത്യാ മേനോന്‍ അഭിനയ ജീവിതം തുടങ്ങുമ്പോള്‍ മുതല്‍ മാധ്യമ വാര്‍ത്തകളില്‍ ഇടം പിടിച്ച നായികയാണ്.പതിനാറാം വയസില്‍ അഭിനയരംഗത്തെത്തിയ നിത്യ വളരെ പെട്ടെന്നാണ് ഹാപ്പി ജേര്‍ണി ,അപൂര്‍വ്വരാഗം ഉറുമി വയലിന്‍ തുടങ്ങി നിരവധി മലയാള ചിത്രങ്ങളിലൂടെ ശ്രദ്ധേയയായത്.

ടി കെ രാജ്വ്കുമാറിന്റെ തത്സമയം ഒരു പെണ്‍കുട്ടി എന്ന സിനിമയില്‍ അഭിനയിക്കുമ്പോള്‍ ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ വിലക്ക് ഏര്‍പ്പെടുത്തിയതോടെ നിത്യ അന്നത്തെ വാര്‍ത്ത തലക്കെട്ടുകളിലെ സ്ഥിര സാന്നിധ്യമായി.

ഷൂട്ടിംഗ് ലൊക്കേഷനിലെത്തിയ ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ ഭാരവാഹികളോട് സംസാരിക്കാന്‍ നിത്യ തയ്യാറാകാതിരുന്നതാണ് വിലക്കിന് കാരണമായതു .

പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ ഭാരവാഹികളോട്‌ മോശമായി പെരുമാറി,അഹങ്കാരത്തില്‍ സംസാരിച്ചു ,മാനേജരോട് സംസാരിച്ചാല്‍ മതിയെന്ന് പറഞ്ഞു എന്നിങ്ങനെ വാര്‍ത്തകളും അഭ്യൂഹങ്ങളും പരന്നു. കൂടുതല്‍ മറുപടികള്‍ നല്‍കാതെ നിത്യ മറുഭാഷ സിനിമകളിലേക്ക് ഊളിയിട്ടു..

വിലക്ക് നിലനില്‍ക്കെ തന്നെ നിത്യഅമല്‍നീരദിന്റെ ബാച്ചിലേഴ്സ് പാര്‍ട്ടി, അന്‍വര്‍ റഷീദിന്റെ ഉസ്താദ് ഹോട്ടല്‍ എന്നീ ചിത്രങ്ങള്‍ ചെയ്യുകയും ചെയ്തു. വിലക്ക് മറികടന്ന് നിത്യ പിന്നീട് വിലമതിപ്പുള്ള നടിയായി മാറി.

ഇപ്പോഴും നിത്യാമേനോന്‍ എന്ന് കേള്‍ക്കുമ്പോള്‍ വിലക്കേര്‍പ്പെടുത്തിയ നടി എന്ന ഹാഷ് ടാഗ് കൂട്ടിച്ചേര്‍ക്കുന്നതിനെപ്പറ്റി ജോണ്‍ ബ്രിട്ടാസ് ജെ ബി ജങ്ഷനില്‍ ചോദിച്ചപ്പോള്‍ ഇത് വരെ ആരോടും പറഞ്ഞിട്ടില്ല എന്ന മുഖവുരയില്‍ നിത്യ പറഞ്ഞത് എട്ടു വര്ഷങ്ങള്ക്കു മുന്‍പ് താന്‍ കടന്നുപോയ പരീക്ഷണ കാലത്തെകുറിച്ച്.

തത്സമയം ഒരു പെണ്‍കുട്ടി ചെയ്യുന്ന സമയത്താണ് അമ്മക്ക് ക്യാന്‍സര്‍ ആണെന്ന വിവരം അറിയുന്നത്..ആ ചെറിയ പ്രായത്തില്‍ അത് ഉള്‍ക്കൊള്ളാന്‍ ആകുമായിരുന്നില്ല. ഞാന്‍ കാരണം മറ്റൊരാള്‍ കഷ്ടപ്പെടുന്നത് കാണാന്‍ ഇഷ്ടമില്ലാത്തതിനാല്‍ സിനിമ വിട്ട് അമ്മയുടെ അമ്മയുടെ അടുത്തേക്ക് പോകാനും കഴിഞ്ഞിരുന്നില്ല.

ഷൂട്ടിംഗ് ഇടവേളകളില്‍ മനസിലെ ഭാരം ഇറക്കിവയ്ച്ചു ആരും കാണാതെ കരയുകയിരുന്നു പതിവ്.ഈ മാനസിക സങ്കര്ഷം കടുത്ത മൈഗ്രൈയിനില്‍ എത്തിച്ചിരുന്നു.

ഈ മനസികാവസ്ഥയിലാണ് ചില പ്രൊഡ്യൂസഴ്‌സ് കാണാനെത്തിയത്. ആരോടും ഒന്നും സംസാരിക്കാനുള്ള അവസ്ഥയായിരുന്നില്ല .

വികാരാധീനയായാണ് നിത്യ ഇത്രയും പറഞ്ഞു തീര്‍ത്തത്.കടന്നു പോയ വഴികള്‍ അത്ര എളുപ്പമായിരുന്നില്ല ,പക്ഷെ അതൊന്നും മനസിലാകാതെ മറ്റുള്ളവരുടെ ഈഗോയുടെ പേരില്‍ വന്ന പ്രശ്‌നങ്ങളെ ഞാന്‍ കാര്യമാക്കുന്നില്ല.

അവര്‍ ആരാണെന്നു ഇന്നും അറിയില്ല എന്ന് നിത്യ ജെ ബി ജങ്ഷനില്‍ പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here