കേരളത്തിലെ ചില ബൂത്തുകളില്‍ വോട്ടിംഗ് സമയം ദീര്‍ഘിപ്പിച്ചു എന്ന പ്രചരണം അടിസ്ഥാന രഹിതമാണെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ അറിയിച്ചു .

കേരളത്തിലെ എല്ലാ ബൂത്തുകളിലും വോട്ടിംഗ് സമയം അവസാനിക്കുന്നത് മുന്‍നിശ്ചയിച്ച പ്രകാരമുള്ള 06 :00 മണിക്ക് തന്നെ ആയിരിക്കും .

പക്ഷേ 06 :00 മണിക്ക് പോളിങ് സ്റ്റേഷനില്‍ ക്യൂവിലുള്ള എല്ലാ സമ്മതിദായകര്‍ക്കും വോട്ട് ചെയ്യുന്നതിന് സംവിധാനം ഒരുകീട്ടുണ്ടെന്നും എന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ അറിയിച്ചു .

ഇതിനായി 06 :00 മണിക്ക് ക്യൂവിലുള്ള എല്ലാ സമ്മതിദായകര്‍ക്കും പ്രെസിഡിങ് ഓഫീസര്‍ നമ്പരിട്ട സ്ലിപ് നല്‍കും. ക്യൂവില്‍ അവസാനം നില്‍ക്കുന്ന ആള്‍ക്കായിരിക്കും ആദ്യ സ്ലിപ് നല്‍കുക. 06 :00 മണിക്ക് പോളിങ് സ്റ്റേഷനില്‍ ക്യൂവിലുള്ള ആള്‍ക്ക് എത്ര വൈകിയാലും വോട്ട് ചെയ്യാനുള്ള അവസരം ഉണ്ടാകും എന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ അറിയിച്ചു