ഈസ്റ്റര്‍ ദിനത്തില്‍ ശ്രിലങ്കയിലെ കൊളംബോയില്‍ ഉണ്ടായ സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വം തീവ്രവാദ സംഘടനയായ ഐഎസ് ഏറ്റെടുത്തു.

എട്ടു സ്ഥലങ്ങളിലായി നടന്ന സ്‌ഫോടന പരമ്പരയില്‍ 300 ലധികം പേര്‍ക്ക് ദജീവന്‍ നഷ്ടമാവുകയും 500 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.

ന്യൂസിലാന്റിലെ ക്രൈസ്റ്റ് ചര്‍ച്ചില്‍ നടന്ന ഭീകരാക്രമണത്തിന് പകരം വീട്ടിയതാണെന്ന് പ്രാഥമിക അന്വേഷണത്തില്‍ തെളിഞ്ഞതായി സര്‍ക്കര്‍ പറഞ്ഞിരുന്നു.

തീവ്രവാദ സംഘനടയുടെ വാര്‍ത്താ ഏജന്‍സിയായ അമാഖ് ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കൂടുതല്‍ തെളിവുകള്‍ അമാഖ് പുറത്ത് വിട്ടിട്ടില്ല.