രാജ്യം ഉറ്റുനോക്കുന്ന നിര്‍ണായക തെരഞ്ഞെടുപ്പിലാണ് ഇന്ന് കേരളം. വീറും വാശിയും നിറഞ്ഞ് നില്‍ക്കുന്ന വോട്ടംഗില്‍ റെക്കോഡ് നേട്ടത്തിലേക്ക് എത്തുമെന്നാണ് സൂചനകളും.

ഈ വീറിനും വാശിക്കും ഇടക്കാണ് വടകരയിലെ ഒരു ബൂത്തില്‍ നിന്നുമുള്ള ഒരു മനോഹര കാഴ്ച.

പോളിംഗ് ബൂത്തിന് മുന്നിലെ നന്മയുടെ കാഴ്ചകളിലൊന്നായ പൊലീസുകാരന്റെ ചിത്രം സോഷ്യല്‍ മീഡിയയുടെ കൈയ്യടി നേടുന്നത്.

കൈക്കുഞ്ഞുമായി എത്തിയ യുവതിക്ക് താങ്ങും തണലുമായ പൊലീസുകാരനെ അഭിനന്ദിക്കുന്ന തിരക്കിലാണ് സോഷ്യല്‍ മീഡിയ. അമ്മ വോട്ട് ചെയ്യാന്‍ കയറിയപ്പോള്‍ കുഞ്ഞിനെ സുരക്ഷിതമായി നോക്കുന്ന പൊലീസുകാരന്റെ ചിത്രമാണ് ഇത്.

കേരള പൊലീസ് ഇന്‍ഫര്‍മേഷന്‍ സെന്റര്‍ ഫേസ്ബുക്ക് പേജിലൂടെ പങ്കുവച്ച് ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്.