മൂന്നാം ഘട്ട വോട്ടെടുപ്പിൽ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ വ്യാപക അക്രമം

ലോക‌്സഭയിലേക്ക‌് നടക്കുന്ന തെരഞ്ഞെടുപ്പിന്റെ മൂന്നാം ഘട്ട വോട്ടെടുപ്പിൽ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ വ്യാപക അക്രമം.

ബംഗാളിൽ  മൂർഷിദാബാദിൽ കോൺഗ്രസ‌്, തൃണമൂൽ കോൺഗ്രസ‌് പ്രവർത്തകർ പോളിങ‌് ബൂത്തിൽ നടത്തിയ ഏറ്റുമുട്ടലിൽ വോട്ടുചെയ്യാനെത്തിയ ഒരാൾ മരിച്ചു.

ഇവിടെയുണ്ടായ ബോംബ‌് സ‌്ഫോടനത്തിൽ മൂന്ന‌് തൃണമൂൽ പ്രവർത്തകർക്ക‌് പരിക്കേറ്റു. യുപി, മധ്യപ്രദേശ‌്, ജമ്മു -കശ‌്മീർ എന്നിവിടങ്ങളിൽ അക്രമസംഭവങ്ങളുണ്ടായി.

പ്രധാനമന്ത്രി നരേന്ദ്ര മോഡി, അമിത‌് ഷാ, അദ്വാനി, മോഡിയുടെ അമ്മ ഹീര ബൻ, ഭാര്യ യശോദ ബൻ എന്നിവർ മൂന്നാം ഘട്ടത്തിൽ വോട്ടുരേഖപ്പെടുത്തി.

മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ‌് അസമിലെ ദിസ‌്പുരിൽ വോട്ട‌്ചെയ‌്തു. കേന്ദ്രമന്ത്രിമാരായ അരുൺ ജെയ‌്റ്റ‌് ലി, ധർമേന്ദ്ര പ്രധാൻ, ജമ്മു അനന്ദ‌്നാഗ‌് മണ്ഡലത്തിലെ സ്ഥാനാർഥിയും പിഡിപി നേതാവുമായ മെഹബൂബ മുഫ‌്തി, സമാജ‌് വാദി പാർടി നേതാവ‌ും മെയിൻപുരി മണ്ഡലത്തിലെ സ്ഥാനാർഥിയുമായ മുലായംസിങ‌് യാദവ‌്, അഖിലേഷ‌് യാദവ‌്, ബി എസ‌് യെദ്യൂരപ്പ,  സാമൂഹ്യപ്രവർത്തകൻ അണ്ണ ഹസാരെ, ക്രിക്കറ്റ‌് താരം ചേതേശ്വർ പൂജാര തുടങ്ങിയവർ ചൊവ്വാഴ‌്ച വോട്ടുരേഖപ്പെടുത്തി.

കോൺഗ്രസ‌് ലോക‌്സഭാകക്ഷി നേതാവ‌് മല്ലികാർജുൻ ഖാർഗെ ഭാര്യയ‌്ക്കൊപ്പം കലബുർഗി മണ്ഡലത്തിലെ പോളിങ‌് ബൂത്തിൽ കയറി വോട്ടുചെയ‌്തത‌് വിവാദമായി.

അസമിലെ ബിന മന്ദിർ പോളിങ‌് സ‌്റ്റേഷനിൽ തിരിച്ചറിയൽ കാർഡ‌് ഇല്ലാതെ വൊട്ടുചെയ്യാൻ അനുവദിച്ച പോളിങ‌് ഓഫീസർ ഗൗർ പ്രസാദ‌് ബാർമനെ പൊലീസ‌് അറസ‌്റ്റ‌് ചെയ‌്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here