കനത്ത ചൂടിനെ പോലും അവഗണിച്ച് വടകരയില്‍ കനത്ത പോളിംഗ്

രാവിലെ 6 മണി മുതല്‍ തന്നെ വടകരയിലെ പോളിംഗ്ബൂത്തുകളില്‍ വോട്ടര്‍മാരുടെ നീണ്ട നിര കാണാമായിരുന്നു .കനത്ത ചൂടിനെ പോലും അവഗണിച്ച് വോട്ടര്‍മാര്‍ ബൂത്തുകളിലേക്കെത്തി.

ചിലയിടങ്ങളില്‍ സാങ്കേതിക കാരണങ്ങള്‍ മൂലം വോട്ടെടുപ്പ് ആരംഭിക്കാന്‍ വൈകി. മണ്ഡലത്തിലെ പ്രമുഖരെല്ലാം രാവിലെ തന്നെ വോട്ട് രേഖപ്പെടുത്തി. സി പി ഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ കോടിയേരി ജൂനിയര്‍ ബേസിക് സ്‌കൂളില്‍ കുടുംബസമേതം വോട്ട് രേഖപ്പെടുത്തി.

എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി ജയരാജന്‍ പാട്യം കോങ്ങാറ്റ സ്‌കൂളില്‍ കുടുംബത്തോടൊപ്പമെത്തി വോട്ട് രേഖപ്പെടുത്തി. മണ്ഡലം വലിയ ഭൂരിപക്ഷത്തോടെ തിരിച്ച് പിടിക്കുമെന്ന് പി ജയരാജന്‍ പറഞ്ഞു .

മന്ത്രി ടി പി രാമകൃഷ്ണന്‍ നൊച്ചാട് ഹയര്‍ സെക്കന്ററി സ്‌കൂളിലും പെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ ചോമ്പാല സ്‌കൂളിലും വോട്ട് രേഖപ്പെടുത്തി.

കൂത്തുപറമ്പ് സമരത്തിലെ ജീവിക്കുന്ന രക്തസാക്ഷി പുഷ്പന്‍ ചൊക്ലി മേനപ്രം സ്‌കൂളില്‍ വോട്ട് ചെയ്തു. വോട്ട് ചെയ്യുന്നതിനായി ക്യൂ നില്‍ക്കുന്നതിനിടെ ചൊക്ലി രാമവിലാസം സ്‌കൂളില്‍ വിജയ് എന്ന സ്ത്രീ കുഴഞ്ഞ് വീണ് മരിച്ചു.

പുറമേരി ,തിരുവള്ളൂര്‍ ,കോട്ടപ്പള്ളി കൊയിലാണ്ടി പ്രദേശങ്ങളില്‍ വോട്ടെടുപ്പ് രാത്രി വൈകിയും തുടര്‍ന്നു .മണ്ഡലത്തിന്റെ പല ഭാഗങ്ങളിലും വോട്ടെടുപ്പിന് ശേഷം യുഡിഎഫ് വ്യാപകമായ അക്രമം നടത്തി .

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News