ആറ്റിങ്ങലില്‍ റെക്കോര്‍ഡ് പോളിംഗ്

ആറ്റിങ്ങലില്‍ ഇത്തവണ റെക്കോര്‍ഡ് പോളിംഗ്. 2014നെ അപേക്ഷിച്ച് മൂന്ന് ശതമാനത്തിന്റെ വര്‍ദ്ധനവാണ് ഇത്തവണ രേഖപെടുത്തിയിരിക്കുന്നത്.

ഏറ്റവും കൂടുതല്‍ പോളിംഗ് നടന്നത് കാട്ടാക്കടയിലും ഏറ്റവും കുറവ് വാമനപുരം നിയോജക മണ്ഡലത്തിലുമാണ്.

ആറ്റിങ്ങല്‍ ലോകസഭാ മണ്ഡലത്തില്‍ 71.13 പേര്‍ വോട്ട് രേഖപെടുത്തി. എന്നാല്‍ ഔദ്യോഗികമായ സ്ഥീതീകരണം ലഭിക്കുമ്പോള്‍ നേരിയ ഏറ്റ കുറച്ചിലുകള്‍ ഉണ്ടാവാനാണ് സാധ്യത. ഏറ്റവും കൂടുതല്‍ പോളിംഗ് നടന്നത് കാട്ടകട നിയോജക മണ്ഡലത്തിലാണ് 75.05, ഏറ്റവും കുറവ് വാമനപുരം 68.57.

മറ്റ് മണ്ഡലങ്ങളിലെ കണക്കുകള്‍ ഇപ്രകാരം ആണ്. വര്‍ക്കല66.10 ഉം,ആറ്റിങ്ങലില്‍ 71.59 ഉം,ചിറയിന്‍കീഴ് 72.31 ഉം, നെടുമങ്ങാട്70.14 ഉം, അരുവിക്കര74.19 ശതമാനവും ആളുകള്‍ വോട്ട് രേഖപെടുത്തി. വോട്ടിങ്ങ് ശതമാനത്തില്‍ 2014 നെ അപേക്ഷിച്ച് മൂന്ന് ശതമാനത്തിലേറെ വോട്ടുകളുടെ വര്‍ദ്ധനവാണ് ആറ്റിങ്ങലില്‍ ഉണ്ടായിരിക്കുന്നത്.

സ്ത്രീ വോട്ടറന്‍മാരുടെ നീണ്ട നിര ആറ്റിങ്ങലിന്റെ വിവിധ പ്രദേശങ്ങളില്‍ കാണാമായിരുന്നു. തീരദേശ മേഖലകളിലും, മലയോര മേഖലകളിലും വോട്ടിങ്ങ് ശതമാനം കൂടിയതും ന്യൂന പക്ഷ മേഖലകള്‍ ആവേശത്തോടെ പങ്കാളിയായതും എല്‍ഡിഎഫും,യുഡിഎഫും പ്രതീക്ഷ വെച്ച് പുലര്‍ത്തുന്നു. വോട്ടടുപ്പ് സമയം അവസാനിച്ച ശേഷവും വോട്ടറന്‍മാരുടെ വന്‍ നില ബൂത്തുകളില്‍ കാണാമായിരുന്നു.

വോട്ടിംഗ് യന്ത്രത്തിന്റെ തകരാറുകളും, ചില ഉദ്യോഗസ്ഥരുടെ കാര്യശേഷി ഇല്ലായ്മയും വോട്ടിംഗ് പുരോഗതിക്ക് വിഘാതമായി.

വോട്ടെടുപ്പ് പൂര്‍ത്തിയാക്കി വോട്ടിങ് യന്ത്രങ്ങളും വിവിപാറ്റും നാലാഞ്ചിറ മാര്‍ ഇവാനിയോസ് നഗറിലെ വോട്ടെണ്ണല്‍ കേന്ദ്രങ്ങളിലേക്ക് മാറ്റി. സ്‌ട്രോങ് റൂമകള്‍ക്ക് കേന്ദ്ര സേനയുടെ കാവലും ഏര്‍പ്പെടുത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News