പാലക്കാട്: കെപിസിസിക്കെതിരെ ആഞ്ഞടിച്ച് പാലക്കാട്ടെ യുഡിഎഫ് സ്ഥാനാര്‍ത്ഥി വികെ ശ്രീകണ്ഠന്‍.
തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പിന്നിലാകാന്‍ കാരണം കെപിസിസി പിരിച്ച ഫണ്ടിന്റെ വിഹിതം തരാത്തത് കൊണ്ടാണെന്ന് ശ്രീകണ്ഠന്‍ പറഞ്ഞു.
തനിക്കെതിരെ ചില കേന്ദ്രങ്ങള്‍ നടത്തിയ ഗൂഢാലോചന ജയസാധ്യതയെ ബാധിച്ചെന്നും വോട്ട് എണ്ണി കഴിഞ്ഞാല്‍ കൂടുതല്‍ വെളിപ്പെടുത്തലുകള്‍ നടത്തുമെന്നും ശ്രീകണ്ഠന്‍ മാധ്യമങ്ങളോട് പറഞ്ഞു.
പാര്‍ട്ടി നേതൃത്വം പിരിച്ചെടുത്ത പണം നല്‍കാന്‍ തയ്യാറായില്ല. പ്രവര്‍ത്തകരെല്ലാം പ്രചാരണരംഗത്തുനിന്നു മാറിനില്‍ക്കുന്നതായും നേരത്തെ ശ്രീകണ്ഠന്‍ കെപിസിസിക്ക് പരാതി നല്‍കിയിരുന്നു.
പ്രധാനനേതാക്കളാരും തന്റെ പ്രചാരണത്തിന് നേതൃത്വം നല്‍കാന്‍ എത്തിയില്ലെന്നും ശ്രീകണ്ഠന്‍ ആരോപിച്ചിരുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here