പ്രശസ്ത പത്രപ്രവര്‍ത്തകന്‍ തോമസ് മുളക്കല്‍ നിര്യാതനായി

ന്യുയോര്‍ക്ക്: പ്രശസ്ത പത്രപ്രവര്‍ത്തകനും അമേരിക്കയില്‍ ക്‌നാനായ സംഘടനകളുടെ സ്ഥാപക പിതാക്കന്മാരിലൊരാളുമായതോമസ് മുളക്കല്‍ (88) ലോംഗ് ഐലന്‍ഡില്‍ നിര്യാതനായി.

ഡല്‍ഹിയിലെ ആദ്യകാല മലയാളി പത്രപ്രവര്‍ത്തകരില്‍ ഒരാളാണ്. ഫ്രഞ്ച് വാര്‍ത്താ ഏജന്‍സി എ.എഫ്.പിയുടെ ഡല്‍ഹി ലേഖകനായിരുന്നു.

ഇതോടൊപ്പം കേരള ഭൂഷണം, കേരള ധ്വനി തുടങ്ങിയ മലയാളംപത്രങ്ങള്‍ക്കു വേണ്ടിയും എഴുതി. പാലാ സെന്റ് തോമസ് കോളജിലെ ആദ്യ ബാച്ചിലെ വിദ്യാര്‍ഥി ആയിരുന്നു.

കിടങ്ങൂര്‍ സ്വദേശിയായ അദ്ദേഹം 1980-ല്‍ അമേരിക്കയിലെത്തി. ഇവിടെയും സാംസ്‌കാരിക-സാമൂഹിക രംഗത്തും മീഡിയ രംഗത്തും സജീവമായിരുന്നു. ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്ക സമഗ്ര സംഭാവനക്കുള്ള അവാര്‍ഡ് നല്കി ആദരിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News