ഗുണ്ടാ കുടിപ്പക; തൃശൂരില്‍ ബൈക്ക് യാത്രികരായ രണ്ടുപേരെ ടിപ്പര്‍കൊണ്ട് ഇടിച്ചു വീഴ്ത്തി വെട്ടിക്കൊന്നു

തൃശൂര്‍: മൂണ്ടൂരില്‍ ബൈക്ക് യാത്രികരായ രണ്ടുപേരെ ടിപ്പര്‍കൊണ്ട് ഇടിച്ചു വീഴ്ത്തി വെട്ടിക്കൊന്നു. മുണ്ടൂര്‍ സ്വദേശി ശ്യാം, മുണ്ടത്തിക്കോട് സ്വദേശി ക്രിസ്റ്റോ എന്നിവരാണ് മരിച്ചത്.

ബൈക്കില്‍ ടിപ്പര്‍കൊണ്ട് ഇടിപ്പിച്ചു വിഴ്ത്തിയാണ് വെട്ടിയത്. അക്രമണത്തിന് പിന്നില്‍ കഞ്ചാവ് ഗുണ്ടാ സംഘമാണെന്ന് സംശയിക്കുന്നു. കഞ്ചാവ് വില്‍പ്പനയും തര്‍ക്കവുമാണ് കൊലക്ക് പിന്നിലെന്നാണ് സൂചന.

പ്രതികളെ പൊലീസ് തിരിച്ചറിഞ്ഞു. പേരാമംഗലം സിഐക്കാണ് കേസിന്റെ അന്വേഷണചുമതല.
രണ്ട് സ്‌ക്വാഡുകളായി അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News