നാലാം വിജയം സ്വന്തമാക്കി ബാംഗ്ലൂര്‍

കിംഗ്‌സ് ഇലവന്‍ പഞ്ചാബിനെതിരായ മത്സരത്തില്‍ ബാംഗ്ലൂരിന് വിജയം. ആദ്യം ബാറ്റ് ചെയ്ത ബാംഗ്ലൂര്‍ ഉയര്‍ത്തിയ 202 എന്ന വിജയലക്ഷ്യം പിന്തുടര്‍ന്ന പഞ്ചാബ് നിശ്ചിത 20 ഓവറില്‍ എഴു വിക്കറ്റ് നഷ്ടത്തില്‍ 185 റണ്‍സ് എടുത്തു.

ബാംഗ്ലൂരിന് വേണ്ടി ഉമേഷ് 3 വിക്കറ്റ് നേടി. നേരത്തെ പാര്‍ഥിവ് പടേടലിന്റെയും ഡിവില്ലിയേഴ്‌സിന്റെയും മികവിലാണ് ബാംഗ്ലൂര്‍ മികച്ച സ്‌കോര്‍ നേടിയത്.

പഞ്ചാബിന് വേണ്ടി രാഹുല്‍, പൂരന്‍ എന്നിവര്‍ കൂറ്റന്‍ അടികളുമായി നിറഞ്ഞു നിന്നുവെങ്കിലും വിജയം ബാംഗ്ലൂര്‍ സ്വന്തമാക്കുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News