കൊച്ചി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ 16 ലക്ഷം രൂപയുടെ സിഗരറ്റ് പിടികൂടി. സംഭവുമായി ബന്ധപ്പെട്ട് രണ്ട് പേരെ കസ്റ്റംസ് കസ്റ്റഡിയില്‍ എടുത്തു.
ബുധനാഴ്ച ശ്രീലങ്കന്‍ എയര്‍വേയ്സ് വിമാനത്തില്‍ ദുബായില്‍ നിന്നും കൊളംബോ വഴി കൊച്ചിയിലെത്തിയ കാസര്‍കോട് സ്വദേശിയുടെ പക്കല്‍ നിന്നുമാണ് കസ്റ്റംസ് എയര്‍ ഇന്റലിജന്‍സ് വിഭാഗം 227 കാര്‍ട്ടന്‍ സിഗരറ്റ് പിടികൂടിയത്. ഇതിന് 16 ലക്ഷത്തിലധികം രൂപ വിലമതിക്കും.
സിഗരറ്റ് കടത്തികൊണ്ടുവന്ന യാത്രക്കാരനെ പിടികൂടി ചോദ്യം ചെയ്തപ്പോള്‍ സിഗരറ്റ് ഏറ്റുവാങ്ങാന്‍ ഒരാള്‍ വിമാനത്താവള ടെര്‍മിനലിന് പുറത്ത് കാത്തുനില്‍ക്കുന്നുണ്ടെന്ന വിവരം ലഭിച്ചു. തുടര്‍ന്ന് അയാളെയും കസ്റ്റംസ് പിടികൂടി.
കാസര്‍കോട് സ്വദേശിയാണ് സിഗരറ്റ് ഏറ്റുവാങ്ങാന്‍ വന്നിരുന്നത്. രണ്ട് പോരെയും കസ്റ്റംസ് വിശദമായി ചോദ്യം ചെയ്തുവരികയാണ്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here